1 GBP = 103.95

ഡല്‍ഹയിലെ സി.പി.എം ആസ്ഥാനത്ത് യെച്ചൂരിക്ക് നേരെ ഹിന്ദുസേനയുടെ കൈയേറ്റശ്രമം

ഡല്‍ഹയിലെ സി.പി.എം ആസ്ഥാനത്ത് യെച്ചൂരിക്ക് നേരെ ഹിന്ദുസേനയുടെ കൈയേറ്റശ്രമം

ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കൈയേറ്റശ്രമം. പാര്‍ട്ടി ആസ്ഥാനമായ ഡല്‍ഹി എ.കെ.ജി ഭവനില്‍ വച്ചായിരുന്നു ആക്രമിക്കാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ പൊലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി. സി.പി.എമ്മിന്റെ രാജ്യവിരുദ്ധ നിലപാടില്‍ എതിര്‍പ്പുള്ളതിനാലാണ് ഈ പ്രതിഷേധമെന്നും ഇവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

എ.കെ.ജി ഭവനില്‍ പൊളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞ്, ഒന്നാം നിലയിലെ മീഡിയാ റൂമിലേക്ക് വാര്‍ത്താ സമ്മേളനത്തിനായി യെച്ചൂരി നടന്നിറങ്ങുമ്പോള്‍ ആയിരുന്നു സംഭവം. സി.പി.എം മൂര്‍ദാബാദ് എന്ന മുദ്രാവാക്യവുമായാണ് രണ്ട് പേര്‍ യെച്ചൂരിക്ക് അടുത്തേയ്‌ക്കെത്തിയത്. പൊടുന്നനെയുള്ള പ്രതിഷേധത്തില്‍ യെച്ചൂരി അമ്പരന്നു പോയെങ്കിലും,ഉടന്‍ തന്നെ എ.കെ.ജി ഭവനിലെ ജീവനക്കാരെത്തി ഇവരെ പിടിച്ചു മാറ്റുകയായിരുന്നു. തുടര്‍ന്ന് ഓഫീസിലെത്തിയ ഡല്‍ഹി പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more