1 GBP = 103.85

കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരേ ഭീകരര്‍ നിറയൊഴിച്ചു; തിരിച്ചടിച്ച് സൈന്യവും

കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരേ ഭീകരര്‍ നിറയൊഴിച്ചു; തിരിച്ചടിച്ച് സൈന്യവും

പുല്‍വാമ: കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരേ വീണ്ടും ഭീകരാക്രമണം. പുല്‍വാമ ജില്ലയിലെ പന്‍സ് ഗാം ഗ്രാമത്തിലുള്ള സിആര്‍പിഎഫ് ക്യാമ്പിന് നേരേ ഒരു സംഘം ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് സിആര്‍പിഎഫ് ശക്തമായി തിരിച്ചടിച്ചതോടെ ഭീകരര്‍ രക്ഷപ്പെട്ടു. പ്രദേശത്തേക്കുള്ള എല്ലാ വഴികളും അടച്ച് സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈന്യത്തിനും സൈനികക്യാമ്പുകള്‍ക്കുമെതിരെ ഭീകരര്‍ ആക്രമണം നടത്തുന്നത് തുടര്‍ക്കഥയാകുകയാണ്. സുന്‍ജുന്‍വാനില്‍ സൈനിക ക്യാമ്പിന് നേരെ നടന്ന ആക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more