എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 4500 ആക്കി ഉയര്‍ത്തി, പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും


എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 4500 ആക്കി ഉയര്‍ത്തി, പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 4500 ആക്കി ഉയര്‍ത്തി. ഇത് ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. 500 ന്റെ പുതിയ നോട്ടുകളാകും ഇത്തരത്തില്‍ എടിഎം വഴി നല്‍കുക. എന്നാല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24000ആയി നിലനിര്‍ത്തും. ഇന്നലെ രാത്രി വൈകിയാണ് റിസര്‍വ്വ്ബാങ്ക് ഇക്കാര്യം പ്രഖ്യാപിച്ചത്.

നിലവില്‍ 2500 രൂപയാണ് എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാന്‍ സാധിക്കുന്നത്. നോട്ട് അസാധുവാക്കലിലിന് ശേഷം 2000രൂപ പിന്‍വലിക്കാനേ അനുവദിച്ചിരുന്നുള്ളു. നവംബര്‍ 19 ന് 4000 രൂപയാക്കി ഇത് ഉയര്‍ത്തിയിരുന്നു. വീണ്ടും ഇത് 2500 രൂപയാക്കി കുറച്ചു.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നരേന്ദ്രമോദി ആവശ്യപ്പെട്ട 50 ദിവസം പൂര്‍ത്തിയായ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആര്‍ബിഐയുടെ പ്രഖ്യാപനം.

ഇതിനിടെ നോട്ട് നിരോധനത്തെ തുടര്‍ന്ന് പ്രവര്‍ത്തനം അവതാളത്തിലായ ബാങ്കുകളും എടിഎമ്മുകളും സാധാരണ നിലയിലാകാന്‍ രണ്ട് മാസമെങ്കിലും എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. അതേസമയം പത്ത് അസാധു നോട്ടിലധികം കൈവശം വെയ്ക്കുന്നവര്‍ക്ക് പിഴശിക്ഷ നല്‍കാനുള്ള ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. അരലക്ഷം രൂപ വരെ ഇവര്‍ക്ക് പിഴ വിധിക്കാം.

നോട്ട് അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങളുമായി പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം ജനങ്ങളെ അഭിസംബോധന ചെയ്യും. വൈകിട്ട് ഏഴ് മണിയോടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് സൂചനകള്‍. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് സാമ്പത്തിക ഉത്തേജന നടപടികളും ജനപ്രിയ പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന് സൂചനയുണ്ട്.

കള്ളനോട്ടിന് എതിരായ പോരാട്ടം നോട്ട് നിരോധനത്തെ തുടര്‍ന്ന് വിജയം കണ്ടതായി കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. എന്നാല്‍ നോട്ട് ക്ഷാമം അടക്കമുള്ള പ്രശ്‌നങ്ങള്‍ ഒറ്റയടിയ്ക്ക് പരിഹരിക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ട്. ജനരോഷം മറികടക്കാനുള്ള പ്രഖ്യാപനങ്ങള്‍ പുതുവര്‍ഷ തലേന്നുള്ള പ്രസംഗത്തിലുണ്ടാകുമെന്നാണ് കണക്കൂകൂട്ടല്‍. കര്‍ഷകര്‍ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്കും ആധാര്‍കാര്‍ഡുമായി ബന്ധപ്പെടുത്തിയുള്ള സാമ്പത്തിക സഹായങ്ങള്‍ പ്രഖ്യാപിച്ചേക്കും. ഓട്ടോ മൊബീല്‍, ടെക്‌സ്റ്റാല്‍, വിനോദവ്യവസായം, നിര്‍മ്മാണ മേഖല എന്നിവയ്ക്ക് പ്രത്യേക ഊന്നലുണ്ടാകും. ഈ വാലറ്റ് ഉപയോഗത്തിന് പുതിയ ഇളവുകളും നല്‍കും. കള്ളപ്പണം തടയാനുള്ള പുതിയ നടപടികളും പ്രഖ്യാപിച്ചേക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates