1 GBP = 103.70

തിരുവനന്തപുരത്ത് എ.ടി.എം വെട്ടിപ്പൊളിച്ച് വന്‍ കവര്‍ച്ച

തിരുവനന്തപുരത്ത്  എ.ടി.എം വെട്ടിപ്പൊളിച്ച് വന്‍ കവര്‍ച്ച

കഴക്കൂട്ടം: കഴക്കൂട്ടത്ത് എ.ടി.എം കൗണ്ടര്‍ വെട്ടിപൊളിച്ച് പത്തുലക്ഷത്തിലധികം രൂപ കവര്‍ച്ച ചെയ്തു. കാര്യവട്ടം കഴക്കൂട്ടം ദേശീയ പാതയ്ക്കരുകില്‍ എസ്.ബി.ഐയുടെ അമ്പലത്തിന്‍കര കൗണ്ടറിലാണ് വന്‍കവര്‍ച്ച നടന്നത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍ വന്ന സ്വകാര്യ ഏജന്‍സി ജീവനക്കാരാണ് സംഭവം ആദ്യം കാണുന്നത്. ഇവരാണ് കഴക്കൂട്ടം പൊലീസിനെ വിവരമറിയിച്ചത്.
ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്‌ക്രീനിന് താഴെ പണം നിറയ്ക്കുന്ന ഭാഗം പൂര്‍ണ്ണമായി മുറിച്ച് മാറ്റിയാണ് പണം മുഴുവനും കവര്‍ന്നിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നേകാല്‍ വരെ ഈ എ.ടി.എമ്മില്‍ ഇടപാട് നടന്നിട്ടുണ്ട്. എസ്.ബി.ഐ ബാങ്ക് അധികൃതരുടെ സഹായത്തോടെ എ.ടി.എം ടെക്‌നീഷ്യന്‍മാരെത്തി പരിശോധിച്ചപ്പോഴാണ് 10,18,500രൂപ നഷ്ടപ്പെട്ടതായി അറിയാന്‍ കഴിഞ്ഞത്. അവസാനമായി വ്യാഴാഴ്ച അഞ്ചുലക്ഷം രൂപ നിറയ്ക്കുന്ന സമയത്ത് 9ലക്ഷം രൂപ മെഷ്യനിലുണ്ടായിരുന്നു.

ഇതില്‍ മോഷണം പോയ തുക കഴിച്ച് ബാക്കി ഇടപാടുകാര്‍ പിന്‍വലിച്ചു. രണ്ടുമണിയോടെ കഴക്കൂട്ടം പൊലീസ് എ.ടി.എമ്മിനെ സമീപത്തെ ബീറ്റ് പോസ്റ്റില്‍ എത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനു ശേഷമാകാം മോഷണം നടന്നിട്ടുള്ളതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. സമീപത്തെ വീടിനോട് ചേര്‍ന്നാണ് കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രത്യേകിച്ച് ദേശീയപാതയായതിനാല്‍ വാഹനങ്ങളുടെ ശബ്ദം കാരണം കവര്‍ച്ചാസമയത്തെ കൗണ്ടറിലെ ശബ്ദം ആരും കേള്‍ക്കാനിടയില്ല. കഴക്കൂട്ടം അസി. കമ്മീഷണര്‍ എ.പ്രമോദ്കുമാര്‍, സി.ഐ. എസ്.അജയകുമാര്‍, എസ്.ഐ ദിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വിരലടയാള വിദഗ്ദര്‍ എത്തി കൂടുതല്‍ പരിശോധന നടത്തും കുടാതെ കൗണ്ടറിലെ സി.സി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. അതിവിദഗ്ധരായ എം.ടി.എം മോഷ്ടാക്കളായിരിക്കാം ഇതിന്റെ പിന്നിലെന്ന് പൊലീസ് കരുതുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more