1 GBP = 103.87

അഞ്ചാം വയസ്സിൽ ബോംബേറിൽ കാൽ നഷ്ടപ്പെട്ട അസ്‌ന ഡോക്റ്ററാകുന്നു

അഞ്ചാം വയസ്സിൽ ബോംബേറിൽ കാൽ നഷ്ടപ്പെട്ട അസ്‌ന ഡോക്റ്ററാകുന്നു

കണ്ണൂർ: അസ്‌നയ്‌ക്ക് പരിഭവമില്ല. ആരോടും പകയില്ല. കണ്ണൂരിലെ കണ്ണില്ലാത്ത രാഷ്ട്രീയം സമ്മാനിച്ച ദുരന്തം അസ്‌ന മറക്കുകയാണ്. വിധിയോടും വേദനയോടും പൊരുതി മുന്നേറിയ ആ അഞ്ചു വയസുകാരി ഡോക്ടറാവുന്നു. എം.ബി.ബി.എസ് വിജയിച്ച് ഹൗസ് സർജൻസിക്കു തയ്യാറെടുക്കുന്ന അസ്‌നയ്‌ക്ക്‌ പക്ഷേ, ഒന്നു പറയാനുണ്ട്- ഇനിയെങ്കിലും ഈ കൊലവെറി രാഷ്ട്രീയം മതിയാക്കൂ… ബോംബേറിൽ വലതുകാൽ നഷ്ടപ്പെട്ട അസ്‌നയ്‌ക്ക് ഡോക്ടറാകണമെന്നായിരുന്നു മോഹം. കൃത്രിമക്കാലിൽ നടന്നും വീൽചെയറിൽ ഉരുണ്ടും അവൾ പഠിച്ചു. ഉയർന്ന മാർക്കോടെ ഓരോ ക്ലാസും പിന്നിട്ട് 2013ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശനം നേടി. ഇനി ഒരു വർഷത്തെ ഹൗസ് സർജൻസി പൂർത്തിയാക്കിയാൽ അഷ്ന, ഡോക്ടർ അഷ്നയാവും. ദുരിതമാരി പെയ്തിറങ്ങിയ 18 വർഷങ്ങളാണ് കടന്നുപോയത്.

2000 സെപ്തംബർ 27. ചെറുവാഞ്ചേരി പൂവത്തൂരിലെ വീട്ടുമുറ്റത്ത് സഹോദരൻ ആനന്ദിനൊപ്പം കളിക്കുകയായിരുന്നു അഞ്ച് വയസുകാരി അസ്‌ന. പൊടുന്നനെ അവിടെ ഒരു സ്റ്റീൽ ബോംബ് വീണ്‌ പൊട്ടിച്ചിതറി. തൊട്ടടുത്ത പോളിംഗ് സ്റ്രേഷനായ പൂവത്തൂർ ന്യൂ എൽ.പി സ്കൂളിലേക്ക് എറിഞ്ഞ ബോംബ് ദിശ തെറ്രി പതിക്കുകയായിരുന്നു. പാട്യം പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പായിരുന്നു അവിടെ. വോട്ടെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളാണ് ബോംബേറിൽ കലാശിച്ചത്. സ്ഫോടനത്തിൽ കുഞ്ഞ് അസ്‌നയുടെ വലതുകാൽ ചിതറിത്തെറിച്ചു. ഇടതുകാൽ മുട്ടിന് കീഴെയുള്ള ഭാഗത്ത് ബോംബിന്റെ ചീളുകൾ തുളച്ചുകയറി. അമ്മ ശാന്തയ്ക്കും സഹോദരൻ ആനന്ദിനും പരിക്കേറ്റു. മണിക്കൂറുകൾ സഞ്ചരിച്ച് എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വലതുകാൽ തുന്നിച്ചേർക്കാനാകാത്ത സ്ഥിതിയിലായിരുന്നു. നീണ്ട ശസ്ത്രക്രിയയിൽ ഇടതുകാൽ നേരെയാക്കിയെങ്കിലും വലതുകാൽ മുട്ടിനു താഴെ വച്ചു മുറിച്ചുമാറ്റി. ബി ജെ പി പ്രവർത്തകരായ പതിനാല് പേര് കേസിൽ പ്രതികളായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more