1 GBP =
breaking news

ഏഷ്യകപ്പ് ഹോക്കി: പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ പടയോട്ടം

ഏഷ്യകപ്പ് ഹോക്കി: പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ പടയോട്ടം

ഢാക്ക: ഏഷ്യകപ്പ് ഹോക്കിയിൽ ഇന്ത്യ തകർപ്പൻ പ്രകടനം തുടരുന്നു. ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തിൽ പാകിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. തുടർച്ചയായ മൂന്ന് വിജയത്തോടെ ഗ്രൂപ്പ് എയിൽ ഒമ്പത് പോയിന്റോടെ ഒന്നാമത് എത്താനും ഇന്ത്യയ്‌ക്കായി.

ഇന്ത്യയ്‌ക്കായി ചിഗ്‌ലാസന സിംഗ്(13), രമൻദീപ് സിംഗ് (44), ഹർമൻപ്രീത് സിംഗ് (45) എന്നിവർ ഗോൾ നേടി. അലി ഷാനിന്റെ വകയായിരുന്ന പാകിസ്ഥാന്റെ ആശ്വാസഗോൾ. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ജപ്പാനെ 5-1നും രണ്ടാമത്തെ മത്സരത്തിൽ ബംഗ്ലാദേശിനെ 7-0നും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more