1 GBP = 103.52
breaking news

ഭീകരന്‍ മുന്നിലെത്തുമ്പോള്‍ മേശയ്ക്ക് ഇരുവശവും ഇരുന്ന് ചര്‍ച്ച നടത്താമെന്നാണോ സൈന്യം പറയേണ്ടതെന്ന് ജയ്റ്റ്‌ലി

ഭീകരന്‍ മുന്നിലെത്തുമ്പോള്‍ മേശയ്ക്ക് ഇരുവശവും ഇരുന്ന് ചര്‍ച്ച നടത്താമെന്നാണോ സൈന്യം പറയേണ്ടതെന്ന് ജയ്റ്റ്‌ലി
ജനങ്ങളെ കൊന്നൊടുക്കാനായി ചാവേറുകളായി വരുന്ന ഭീകരരെ സത്യാഗ്രഹത്തിലൂടെ നേരിടണമോയെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി. ഗുരുതരമായ ക്രമസമാധാന പ്രശ്നത്തെ രാഷ്ട്രീയ നേതൃത്വം പരിഹാരം കാണുന്നത് വരെ കാത്തുനിൽക്കാനകില്ലെന്നും കീഴടങ്ങാൻ തയ്യാറാവാത്ത ഭീകരരെ ശക്തമായ നടപടികളിലൂടെ നേരിടണം എന്നും അരുൺ ജെയ്റ്റ്ലി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കശ്മീരിലെ സാധാരണ ജനങ്ങളെ  സംരക്ഷിക്കണം എന്നതാണ് സർക്കാരിന്റെ നയം എന്നാൽ. ഭീകരർ മുന്നിലെത്തുമ്പോൾ ഒരു മേശക്കിരുവശമിരുന്ന് നമുക്ക് ചർച്ചനടത്തി പരിഹാരിക്കാം എന്നാണോ സൈന്യം പറയേണ്ടത് എന്ന് കുറിപ്പിൽ ജെയ്റ്റ്ലി ചോദിക്കുന്നു
ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഭീകരാക്രമണങ്ങൾക്കിടയാക്കുന്ന സധാരണക്കാരെപ്പറ്റി ഒരു മനുഷ്യാവകാശ  സംഘടനയും ഒന്നും സംസാരിക്കുന്നില്ല. അക്രമണങ്ങളിൽ ജീവൻ നഷ്ടമകുന്ന സൈനികരെ പറ്റിയും ആർക്കും സങ്കമില്ലെന്നും ജെയ്റ്റ്ലി പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more