1 GBP = 103.12

മല്യയ്ക്ക് പാർക്കാൻ ആർതർ റോഡ് ജയിൽ റെഡിഉടൻ ബ്രിട്ടനെ അറിയിക്കാൻ കേന്ദ്ര സർക്കാർ

മല്യയ്ക്ക് പാർക്കാൻ ആർതർ റോഡ് ജയിൽ റെഡിഉടൻ ബ്രിട്ടനെ അറിയിക്കാൻ കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വിവിധ ബാങ്കുകളിൽ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാത രാജ്യംവിട്ട മദ്യ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടിയാൽ മുംബയിലെ ആർതർ റോഡ് ജയിലിൽ പാർപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇക്കാര്യം അടുത്തയാഴ്ച ഇന്ത്യയ്ക്കുവേണ്ടി കേസ് വാദിക്കുന്ന ക്രൗൺ പ്രോസിക്യൂഷൻ സർവീസ് മുഖേന ബ്രിട്ടീഷ് കോടതിയെ അറിയിക്കുമെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

ഇന്ത്യയിലെ ജയിലുകൾ ലോക നിലവാരത്തിലുള്ളതാണെന്നും തടവുകാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റർ കോടതിയെ ഇന്ത്യ അറിയിക്കും. ഇന്ത്യൻ ജയിലുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നുണ്ടെന്നും മല്യയെ ഇന്ത്യയ്ക്ക് കൈമാറിയാൽ ജീവൻ അപകടത്തിലാകുമെന്നും മല്യയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ച പശ്ചാത്തലത്തിലാണിത്.

മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ വാദത്തിൽ ഡിസംബർ നാലിന് വെസ്റ്റ്മിനിസ്റ്റർ മജിസ്‌ട്രേട്ട് കോടതി വാദം കേൾക്കൽ ആരംഭിക്കും. വിദേശകാര്യ മന്ത്രാലയം, സി.ബി.ഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയവയുമായി സംസാരിച്ച ശേഷം ആഭ്യന്തര മന്ത്രാലയം ബ്രിട്ടീഷ് കോടതിയെ വിവരങ്ങൾ ധരിപ്പിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more