1 GBP = 103.12

സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയിലൂടെ നാലായിരത്തോളം നഴ്‌സുമാര്‍ക്ക് ഇക്കൊല്ലം ജോലി

സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയിലൂടെ നാലായിരത്തോളം നഴ്‌സുമാര്‍ക്ക് ഇക്കൊല്ലം ജോലി

തിരുവനന്തപുരം: സംസ്ഥാനത്ത് നാലായിരത്തോളം നഴ്‌സുമാര്‍ക്ക് ഇക്കൊല്ലം സര്‍ക്കാര്‍ ആശുപത്രികളില്‍ ആതുര സേവനത്തിന്റെ വെള്ളക്കുപ്പായമണിയാം. സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച ആര്‍ദ്രം പദ്ധതിയിലൂടെ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുകയും, പുതുതായി മൂന്ന് മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ കൂടി വരുകയും ചെയ്യുന്നതോടെയാണിത്. റിട്ടയര്‍മെന്റ്, പ്രൊമോഷന്‍ എന്നിവയിലൂടെയെത്തുന്ന എഴുനൂറോളം പേര്‍ വേറെയുമുണ്ട്.

ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറേറ്റിലേക്കുള്ള കഴിഞ്ഞ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് 1900 നഴ്‌സുമാര്‍ക്കാണ് നിയമനം ലഭിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നാനൂറിലേറെ പേര്‍ക്ക് നിയമനം കിട്ടി.ആര്‍ദ്രത്തിന്റെ ആദ്യഘട്ടത്തിലേക്ക് സര്‍ക്കാര്‍ സൃഷ്ടിച്ച നഴ്‌സുമാരുടെ 340 ഒഴിവുകള്‍ നികത്തി.പുതിയ പി.എസ്.സി റാങ്ക്‌ലിസ്റ്രാവുന്നതോടെ കൂടുതല്‍ പേര്‍ക്ക് ആര്‍ദ്രം വഴി ജോലിയിലെത്താം. ഇതിന്റെ ഷോര്‍ട്ട് ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കും.

ഡി.എം.ഇ നഴ്‌സ് റാങ്ക് ലിസ്റ്രില്‍ നിന്ന് 1951 പേര്‍ കൂടിയെത്തി. ഈ ലിസ്റ്രിന് അടുത്ത കൊല്ലം ജൂണ്‍വരെ കാലാവധിയുണ്ട്. ഡി.എം.ഇ നഴ്‌സ് തസ്തികയില്‍ നിയമനത്തിന് പുതിയ വിജ്ഞാപനമായി. ആശുപത്രികള്‍ രോഗീസൗഹൃദവും കുടുംബാരോഗ്യ കേന്ദ്രങ്ങളുമാവുന്നതോടെ നഴ്‌സുമാര്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭിക്കും. ഒരു കുടുംബാരോഗ്യ കേന്ദ്രത്തില്‍ അഞ്ച് നഴ്‌സുമാര്‍ വേണം. ആര്‍ദ്രത്തില്‍ അടുത്ത 3 കൊല്ലത്തിനിടെ ഉണ്ടാവുന്ന 5230 ഒഴിവുകളിലെറെയും നഴ്‌സുമാരുടേതായിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more