1 GBP = 103.14

ചിലപ്പോള്‍ ഞാന്‍ ചത്തുപോകും …. കുഞ്ഞിനേയും കൊണ്ട് രക്ഷപ്പെട്ടോ …. മണ്ണ് പാതി മൂടിയപ്പോള്‍ കുഞ്ഞനിയത്തിമാരെ രക്ഷിച്ച എട്ടുവയസ്സുകാരിയുടെ വാക്കുകള്‍..

ചിലപ്പോള്‍ ഞാന്‍ ചത്തുപോകും …. കുഞ്ഞിനേയും കൊണ്ട് രക്ഷപ്പെട്ടോ …. മണ്ണ് പാതി മൂടിയപ്പോള്‍ കുഞ്ഞനിയത്തിമാരെ രക്ഷിച്ച എട്ടുവയസ്സുകാരിയുടെ വാക്കുകള്‍..

ഞാന്‍ ചിലപ്പോള്‍ ചത്തുപോകും..കുഞ്ഞിനേയും കൊണ്ട് രക്ഷപ്പെട്ടോ.. മണ്ണില്‍ പാതി മൂടി നില്‍ക്കുമ്പോള്‍ ആരതി സഹോദരങ്ങളെ വിളിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്നാല്‍ തങ്ങളെ ഒരുപാട് സ്നേഹിക്കുന്ന ചേച്ചിയെ അങ്ങനെ വിട്ടുകൊടുക്കാന്‍ ഈ സഹോദരങ്ങള്‍ക്കായില്ല…

മണ്ണിടിഞ്ഞു തകര്‍ന്ന കൂരയ്ക്കുള്ളില്‍ നിന്നു മൂന്നു കുഞ്ഞു സഹോദരങ്ങളെ രക്ഷിച്ച എട്ടു വയസുകാരി ആരതി അട്ടപ്പാടിയിലുള്ളവര്‍ക്ക് അഭിമാനമാകുകയാണ്.അഗളി കൊല്ലങ്കടവ് ഊരിനടുത്തു ഞായര്‍ വൈകിട്ടു മൂന്നരയോടെയുണ്ടായ മണ്ണിടിച്ചിലില്‍ നിന്നാണ് ആരതി കൂടപ്പിറപ്പുകളായ ആറും അഞ്ചും മൂന്നും വയസുളള രേവതിക്കും അശ്വതിക്കും രശ്മിക്കും രക്ഷകയായത്.അച്ഛന്‍ രവിയും അമ്മ മല്ലികയും സഹോദരന്‍ രാകേഷും ദൂരെ മരുന്നു പറിക്കാന്‍ പോയിരിക്കുകയായിരുന്നു. പുല്ലു മേഞ്ഞ കുടിലില്‍ കുട്ടികള്‍ ഒറ്റയ്ക്കായിരുന്നു.കട്ടന്‍ കാപ്പിയുണ്ടാക്കി അരി വറത്തുകൊണ്ടിരിക്കേ
മുന്നിലെ മുറ്റം ഇടിഞ്ഞിരിക്കുന്നു. വീടിനു പുറകിലെ ഉയര്‍ന്ന മണ്‍തിട്ട താഴോട്ടു പതിക്കുന്നതും കണ്ടു. അകത്തേക്കു ഓടിയ ആരതി രശ്മിയെ വാരിയെടുത്തു. രേവതിയോടും അശ്വതിയോടും ഓടാന്‍ പറഞ്ഞു പുറകെ പുറത്തേക്കു കുതിച്ചു. രേവതിയെയും അശ്വതിയെയും സുരക്ഷിത സ്ഥാനത്തെത്തിച്ചെങ്കിലും രശ്മിയെ ചുമന്നോടിയപ്പോഴേക്കും ആരതി അരയോളം മണ്ണിനകത്തായി. കൈയ്യിലുള്ള കുട്ടിയെ സഹോദരങ്ങള്‍ക്ക് കൈമാറി അവള്‍ അനുജത്തിയേയും കൊണ്ട് രക്ഷപ്പെടാന്‍ നിര്‍ദ്ദേശിച്ചു.
ചേച്ചിയെ ഉപേക്ഷിച്ചു പോകാന്‍ രേവതിയും അശ്വതിയും തയാറായില്ല. രശ്മിയെ പറമ്പിലെ പൊന്തക്കുള്ളിലിരുത്തി ഇരുവരും ആരതിയെ മണ്ണില്‍ നിന്നു വലിച്ചുകയറ്റി. ഈ കുരുന്നുകളുടെ പരസ്പരം കരുതല്‍ വാര്‍ത്തയായതോടെ ഊരിലെ താരങ്ങളായി മൂവരും..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more