1 GBP = 103.89
breaking news

കേരളത്തിന്റെ കലാസാംസ്‌കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമായ ആറന്മുള ഉതൃട്ടാതി വള്ളംകളിയുടെ ചരിത്രവും പാരമ്പര്യവും

കേരളത്തിന്റെ കലാസാംസ്‌കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമായ ആറന്മുള ഉതൃട്ടാതി വള്ളംകളിയുടെ ചരിത്രവും പാരമ്പര്യവും

കേരളത്തിലെ പത്തനം തിട്ട ജില്ലയിലെ ആറന്മുളയിലാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത്. അര്‍ജ്ജുനനും കൃഷ്ണനും സമര്‍പ്പിച്ചിരിക്കുന്ന, ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്. ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളി പാര്‍ത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയില്‍ ആറന്മുള വള്ളംകളി നടക്കുന്നത്. തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടൂര്‍ മങ്ങാട്ടില്ലത്തുനിന്നും തിരുവാറന്മുള ക്ഷേത്രത്തിലേക്ക് വരുന്ന തോണിയെ അകമ്പടി സേവിച്ചിരുന്ന പള്ളിയോടങ്ങളുടെ പ്രൗഢിയും, കായികക്ഷമതയും, കലാമേന്മയും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചിങ്ങമാസത്തിലെ ഉത്രട്ടാതിനാളില്‍ ഈ ജലമേള സംഘടിപ്പിച്ചിട്ടുള്ളതു്.

പമ്പാനദിക്കരയില്‍ ഈ വള്ളംകളി കാണുവാന്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടുന്നു. 48 ചുണ്ടന്‍ വള്ളങ്ങള്‍ ഈ വള്ളംകളിയില്‍ പങ്കെടുക്കുന്നു. വള്ളംകളിയില്‍ വെള്ള മുണ്ടും തലപ്പാവുമണിഞ്ഞ തുഴച്ചില്‍ക്കാര്‍ വള്ളപ്പാട്ടുകള്‍ പാടുന്നു. പള്ളിയോടങ്ങളുടെ അമരച്ചാര്‍ത്തും നടുവിലായി ഉളള മുത്തുക്കുടയും കൊടി ചാമരങ്ങളും ഇത് ഒരു നയനാനന്ദകരമായ ജലോത്സവമാക്കുന്നു. 4ം ന്നൂറ്റാണ്ടുമുതല്‍ നടന്നുവരുന്ന ഈ ജലമേള, കലാസാംസ്‌കാരിക പൈതൃകത്തിന്റെ ഉദാത്തമായ ഉദാഹരണമാണ്. മനോഹരമായി അലങ്കരിക്കപ്പെട്ട പള്ളിയോടങ്ങളുടെ വര്‍ണാഭമായ ഘോഷയാത്രയും തുടര്‍ന്ന് മത്സരവള്ളംകളിയുമാണ് നടക്കുന്നത്.

ഓരോ ചുണ്ടന്‍ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വര്‍ഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങല്‍ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തില്‍ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നു. അതാതു ഗ്രാമത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഈ വള്ളങ്ങള്‍ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.

ഐതിഹ്യം

ആറന്മുള വള്ളംകളി ലോകപ്രസിദ്ധമായിട്ടുള്ളതാണ്. വള്ളംകളിയുമായി ബന്ധപ്പെട്ട് പല ഐതികങ്ങളും ചരിത്ര താളുകളിലുണ്ട്. മങ്ങാട്ട് ഇല്ലത്തുനിന്നും ആറന്മുളക്ക് ഓണക്കാഴ്ചയുമായി പമ്പയിലൂടെ വന്ന ഭട്ടത്തിരിയെ അക്രമികളില്‍ നിന്നും സംരക്ഷിക്കുന്നതിനായി കരക്കാര്‍ വള്ളങ്ങളില്‍ തിരുവോണത്തോണിക്ക് അകമ്പടി വന്നതിന്റെ ഓര്‍മ്മ പുതുക്കുന്നതിനാണ് ചരിത്രപ്രസിദ്ധമായ ഈ വള്ളംകളി നടത്തുന്നത്.

പള്ളിയോടങ്ങള്‍

പള്ളിയോടങ്ങള്‍ ആറന്മുളയുടെ തനതായ ചുണ്ടന്‍ വള്ളങ്ങളാണ്. വളരെ ബഹുമാനപൂര്‍വമാണ് ഭക്തര്‍ പള്ളിയോടങ്ങളെ കാണുന്നത്. പാര്‍ത്ഥസാരഥിയുടെ ചൈതന്യം നിറഞ്ഞുനില്‍ക്കുന്നവയാണ് പള്ളിയോടങ്ങള്‍ എന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ഓരോ കരക്കാരുടെയും അഭിമാനങ്ങളാണ് അവിടുത്തെ പള്ളിയോടങ്ങള്‍.

കേരളത്തിലെ പ്രധാന ജലമേളകളില്‍ ഒന്നായ നെഹ്‌റു ട്രോഫിയുടെ ചരിത്ര വഴികളിലേക്ക് ഒരു എത്തിനോട്ടം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more