1 GBP = 103.89

എൻ എച്ച് എസിനെ വെറുതെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; പൊതുജനങ്ങൾക്കുമുണ്ട് ബാധ്യത; അപ്പോയ്ന്റ്മെന്റുകൾക്ക് ഹാജരാകാത്തതിലൂടെ നഷ്ടം ഒരു ബില്യൺ പൗണ്ട്

എൻ എച്ച് എസിനെ വെറുതെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; പൊതുജനങ്ങൾക്കുമുണ്ട് ബാധ്യത; അപ്പോയ്ന്റ്മെന്റുകൾക്ക് ഹാജരാകാത്തതിലൂടെ നഷ്ടം ഒരു ബില്യൺ പൗണ്ട്

ലണ്ടൻ: ലോകശ്രദ്ധയാകർഷിച്ച ബ്രിട്ടന്റെ പൊതുജനാരോഗ്യ രംഗമായ എൻ എച്ച് എസ് എന്നും വാർത്തകളിൽ ഇടം നേടുന്ന ഒന്നാണ്. ജീവനക്കാരുടെ ക്ഷാമവും ആവശ്യത്തിന് ഫണ്ട് അനുവദിക്കാത്തതും ആശുപത്രികളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. എന്നാൽ പൊതുജനങ്ങളുടെ നിസ്സഹകരണം എൻ എച്ച് എസിന് വരുത്തി വച്ചിരിക്കുന്ന നഷ്ടം ഒരു ബില്യൺ പൗണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ആശുപത്രികളിലെ അപ്പോയിന്റ്മെന്റുകൾക്ക് ഹാജരാകാത്തതിലൂടെയാണ് ഇത്രയും ഭീമമായ നഷ്ടമെന്ന് എൻ എച്ച് പുറത്ത് വിട്ട കണക്കുകളിൽ പറയുന്നു. എൻ എച്ച് എസ ഡിജിറ്റൽ നൽകിയ കണക്കുകളനുസരിച്ച് 2016/17 കാലഘട്ടങ്ങളിൽ എട്ടു മില്യൺ അപ്പോയിന്റ്മെറ്റുകളാണ് മിസ് ആയത്. എന്നാൽ 2015 / 16 കാലഘട്ടത്തിൽ ഇത് 7.5 മില്യൺ ആയിരുന്നു. ഔട്ട് പേഷ്യന്റ് വിഭാഗത്തിലെത്തുന്ന ഒരു രോഗിക്ക് എൻ എച്ച് എസ് ചെലവിടുന്നത് ശരാശരി 120 പൗണ്ടാണ്. അങ്ങനെയാകുമ്പോൾ നഷ്ടം ഒരു ബില്യൺ പൗണ്ടോളമാണ്.

ആവശ്യമായ സമയം നൽകി അപ്പോയിന്റ്മെന്റുകൾ ക്യാൻസൽ ചെയ്യാത്തത് മൂലം മറ്റ് രോഗികളുടെ സമയവും നഷ്ടപ്പെടുന്ന സ്ഥിതി വിശേഷം ഒഴിവാക്കണമെന്നാണ് അധികൃതർ അഭ്യർത്‌ഥിക്കുന്നത്. എൻ എച്ച് എസ് ചീഫ് നഴ്‌സിംഗ് ഓഫീസർ പ്രൊഫ ജെയ്ൻ കമിംഗ് പറയുന്നത് പാഴാക്കിയ തുക രണ്ടര ലക്ഷത്തോളം കാറ്റേററ്, ഹിപ്പ് റീപ്ലേസ്‌മെന്റ്, നീ റീപ്ളേസ്മെന്റ് തുടങ്ങിയ ശത്രക്രിയകൾക്ക് ഉപയോഗിക്കാമായിരുന്നുവെന്നാണ്.

അതിനും പുറമേ, ഏകദേശം 9 മില്യൺ ആളുകളെ എ ആൻഡ് ഇ യിൽ നിന്നും വീട്ടിലേക്ക് അയച്ചിട്ടുണ്ടെന്നാണ്. ഫാർമസിസ്റ്റിൽ നിന്നോ 111 ൽ വിളിച്ച് എടുക്കാവുന്ന ചികിത്സാ ഉപദേശങ്ങൾക്ക് പകരം പൊതുജനങ്ങൾ എ ആൻഡ് ഇ സർവീസ് ഉപയോഗിക്കുന്നുവെന്നാണ്. ഇതും എൻ എച്ച് എസിന് അധിക സമയവും ധനവും നഷ്ടപ്പെടുത്തുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more