1 GBP = 103.69

ഇനി നാട്ടിലേക്ക് പോകാൻ ചിലവ് വർദ്ധിക്കും; എയർ പാസ്സഞ്ചർ ഡ്യൂട്ടി ഏപ്രിൽ ഒന്ന് മുതൽ വർദ്ധിക്കും

ഇനി നാട്ടിലേക്ക് പോകാൻ ചിലവ് വർദ്ധിക്കും; എയർ പാസ്സഞ്ചർ ഡ്യൂട്ടി ഏപ്രിൽ ഒന്ന് മുതൽ വർദ്ധിക്കും

ലണ്ടൻ: ബ്രിട്ടനിൽ നിന്ന് നാട്ടിലേക്കുള്ള വിമാനയാത്രാ കൂലിയിൽ ഇനി മുതൽ വർദ്ധനവ് ഉണ്ടാകും. എയർ പാസഞ്ചർ ഡ്യൂട്ടി വർദ്ധിപ്പിക്കുന്നതാണ് യാത്രാക്കൂലി കൂടാൻ കളമൊരുക്കുന്നത്. ബ്രിട്ടനിൽ നിന്നുള്ള ദീർഘദൂര യാത്രകൾക്കാണ് എയർ പാസ്സഞ്ചർ ഡ്യൂട്ടി വർദ്ധന. നിലവിലെ ബിസിനെസ്സ് ക്ലാസ് യാത്രക്കാർ നൽകിയിരുന്ന £150 ഏപ്രിൽ ഒന്ന് മുതൽ £156 ആകും. എക്കണോമി ക്ലാസിൽ നിലവിലുണ്ടായിരുന്ന £75 എയർ പാസഞ്ചർ ഡ്യൂട്ടി ഇനി മുതൽ £78 ആയി നൽകേണ്ടി വരും. ഏപ്രിൽ ഒന്ന് മുതൽ നിയമം ബാധകമാണ്. അതായത് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവരായാലും ഏപ്രിൽ ഒന്ന് മുതൽ അധിക തുക നൽകേണ്ടി വരും.

ദീർഘദൂര യാത്രകൾക്കാണ് നിരക്ക് വർദ്ധന ബാധകമാകുക. 2000 മൈലിന് മുകളിലുള്ള യാത്രകളാണ് ദീർഘദൂര യാത്രകളുടെ പരിധിയിൽ വരുക. അതായത് ഇന്ത്യയിലേക്കുള്ള യാത്രകളോ ദുബായ്യിലേക്കുള്ള യാത്രകളായാലും പുതിയ നിരക്കിലുള്ള എയർ പാസഞ്ചർ ഡ്യൂട്ടിയാകും നൽകേണ്ടി വരുക. അതേസമയം ഹൃസ്വ ദൂര യാത്രയ്ക്കുള്ള എയർ പാസ്സഞ്ചർ ഡ്യൂട്ടിക്ക് വർദ്ധനവില്ല, പഴയ നിരക്ക് തന്നെ തുടരും. ഹൃസ്വദൂര യാത്രക്ക് നിലവിൽ £13 പൗണ്ടാണ് മുതിർന്നവർക്ക് നൽകേണ്ടത്. പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് എ പി ഡി നൽകേണ്ടതില്ല.

പുതിയ നിരക്കിൽ അടുത്ത ഒരു വർഷം കൊണ്ട് 3.49 ബില്യൺ പൗണ്ട് ട്രഷറിയിലേക്ക് കൊണ്ട് വരുന്നതിനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപാണ് എയർ പാസ്സഞ്ചർ ഡ്യൂട്ടി ബ്രിട്ടനിൽ ആരംഭിച്ചത്. ചാൻസലർ കെൻ ക്ലാർക്ക് ആയിരുന്നു അന്ന് പദ്ധതി ആരംഭിച്ചത്. തുടക്കത്തിൽ പത്ത് പൗണ്ട് മാത്രമായിരുന്നു എയർ പാസ്സഞ്ചർ ഡ്യൂട്ടി, ഇന്നത് എട്ടിരട്ടിയോളം വർദ്ധിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more