1 GBP = 104.21

കെ പി സി സി മെമ്പർ ആക്കാത്തതിൽ പ്രതിഷേധവുമായി എ പി അബ്ദുള്ളക്കുട്ടി

കെ പി സി സി മെമ്പർ ആക്കാത്തതിൽ പ്രതിഷേധവുമായി എ പി അബ്ദുള്ളക്കുട്ടി

ക​ണ്ണൂ​ർ: കെ​പി​സി​സി മെ​മ്പ​ർ ആ​കാ​ത്ത​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്നും എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് വി​ടി​ല്ലെ​ന്നും എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു. കെ​പി​സി​സി മെ​ന്പ​ർ സ്ഥാ​നം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ബ്ദു​ള്ള​ക്കു​ട്ടി കോ​ൺ​ഗ്ര​സ് വി​ടാ​നൊ​രു​ങ്ങു​ന്ന​താ​യി ഒ​രു മാ​ധ്യ​മ​ത്തി​ൽ വാ​ർ​ത്ത വ​ന്നി​രു​ന്നു. കൂ​ടാ​തെ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും വ്യാ​പ​ക പ്ര​ചാ​ര​ണം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നെ​തി​രേ വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ബ്ദു​ള്ള​ക്കു​ട്ടി ഫേ​സ്ബു​ക്കി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

കോ​ൺ​ഗ്ര​സ് വി​ടി​ല്ലെ​ന്നും താ​ൻ അ​ച്ച​ട​ക്ക​മു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും വീ​ഡി​യോ​യി​ലൂ​ടെ പ​റ​യു​ന്ന അ​ബ്ദു​ള്ള​ക്കു​ട്ടി സി​റ്റിം​ഗ് സീ​റ്റാ​യ ക​ണ്ണൂ​രി​ൽ​നി​ന്നു മാ​റി ത​ല​ശേ​രി​യി​ൽ മ​ത്സ​രി​ച്ച​ത് അ​ച്ച​ട​ക്ക​മു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ ആ​യ​തു​കൊ​ണ്ടാ​ണെ​ന്നും വി​ശ​ദീ​ക​രി​ക്കു​ന്നു.

താ​ൻ കോ​ൺ​ഗ്ര​സ് വി​ടു​ന്ന​താ​യു​ള്ള വാ​ർ​ത്ത​ക​ണ്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് ചെ​ന്നി​ത്ത​ല​യും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യും വി​ളി​ച്ചി​രു​ന്നു. ​അ​വ​രോ​ട് ത​ന്‍റെ വി​ഷ​മം അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന പ​ട​യൊ​രു​ക്ക​ത്തി​ന്‍റെ അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലെ മു​ഖ്യ​സം​ഘാ​ട​ക​നാ​ണ് താ​നെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു.

സി​പി​എ​മ്മി​ൽ നി​ന്നും വി​ട്ട് എം​പി​യാ​യും എം​എ​ൽ​എ​യാ​യും മ​ത്സ​രി​ച്ച് കോ​ൺ​ഗ്ര​സി​നു വേ​ണ്ടി മ​ത്സ​രി​ച്ച് ജ​യി​ച്ച അ​ബ്ദു​ള്ള​ക്കു​ട്ടി ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ൽ സ്ഥാ​ന​മാ​ന​ങ്ങ​ളൊ​ന്നും ഇ​ല്ലാ​ത്ത സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​നാ​ണ്. അ​ബ്ദു​ള്ള​ക്കു​ട്ടി​യെ കെ​പി​സി​സി മെ​ന്പ​ർ ആ​ക്കാ​ത്ത​തി​ൽ ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more