1 GBP = 103.97

ഒരേ സ്വര്‍ണം പലതവണ പണയം വച്ചു; ബാങ്ക് ജീവനക്കാരിയായ യുവതി തട്ടിയെടുത്തത് 36 ലക്ഷം

ഒരേ സ്വര്‍ണം പലതവണ പണയം വച്ചു; ബാങ്ക് ജീവനക്കാരിയായ യുവതി തട്ടിയെടുത്തത് 36 ലക്ഷം

പത്തനംതിട്ട: ഒരാള്‍ വയ്ക്കുന്ന സ്വര്‍ണം മറ്റുപലരുടെയും പേരില്‍ പണയംവച്ച് സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 36 ലക്ഷം തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. പൂവത്തൂര്‍ തയ്യില്‍ അനു രാജീവ് ആണ് തിരുവല്ല സി.ബി.സി.ഐ.ഡിയുടെ പിടിയിലായത്. കേസിലെ കൂട്ടുപ്രതികളായ ഇവരുടെ ഭര്‍ത്താവ് രാജീവ് ഉള്‍പ്പെടെ രണ്ടു പേര്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.

പൂവത്തൂര്‍ കളമ്പാട്ട് ഫൈനാന്‍സിയേഴ്സ് എന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നാണ് അനു 36 ലക്ഷം തട്ടിയെടുത്തത്. സ്ഥാപന ഉടമ സോമന്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. ഇതേത്തുടര്‍ന്ന് കോടതിയെ സമീപിച്ചാണ് സി.ബി.സി.ഐ.ഡിയെക്കൊണ്ട് കേസ് ഏറ്റെടുപ്പിച്ചത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ സ്വര്‍ണം പണയം വച്ചവരുടെ പേരില്‍ അന്വേഷണസംഘം നോട്ടീസ് അയച്ചു. എന്നാല്‍ ഇതില്‍ പലതും മടങ്ങിയെത്തി. കൈപ്പറ്റയവരാകട്ടെ അങ്ങനെയൊരു ഇടപാട് ധനകാര്യ സ്ഥാപനവുമായി നടത്തിയിട്ടില്ലെന്നും വ്യക്തമായി. ഇതേത്തുടര്‍ന്നാണ് തിങ്കളാഴ്ച ഉച്ചയോടെ അനു രാജീവിനെ അന്വേഷണസംഘം അറസ്റ്റു ചെയ്തത്.

ഒരാള്‍ പണയം വയ്ക്കുന്ന സ്വര്‍ണം പിറ്റേദിവസം മറ്റൊരാളുടെ പേരില്‍ പണയം വച്ചായിരുന്നു തട്ടിപ്പ്. സ്വര്‍ണവായ്പയായി നല്‍കിയ പണമോ പലിശയോ മടക്കി ലഭിക്കുന്നില്ലെന്നു മനസിലായതിനെ തുടര്‍ന്ന് സംശയം തോന്നിയ ഉടമ സ്ഥാപനത്തിലെത്തി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസിലായത്. ഇതേത്തുടര്‍ന്ന് ഓഡിറ്ററെക്കൊണ്ട് കണക്കെടുപ്പ് നടത്തുകയും ചെയ്തു. ഇതില്‍ നിന്നാണ് 36 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നെന്നു വ്യക്തമായത്.

തട്ടിയെടുത്ത പണത്തിലധികവും അനുവും ഭര്‍ത്താവും ആഢംബര ജീവിതത്തിനായി ഉപയോഗിച്ചെന്നാണ് അന്വേഷണസംഘം പറയുന്നത്. കുറച്ച് പണം ഇവരുടെ ആണ്‍ സുഹൃത്തും കൈക്കലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുവരെയും കേസില്‍ പ്രതി ചേര്‍ത്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more