1 GBP = 103.12

ആ​ന്‍​ട്രി​ക്​​സ്​- ദേവാസ് അഴിമതി ; ജി മാധവന്‍ നായര്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് ജാമ്യം

ആ​ന്‍​ട്രി​ക്​​സ്​- ദേവാസ് അഴിമതി ; ജി മാധവന്‍ നായര്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് ജാമ്യം

ന്യൂഡല്‍ഹി: ആ​ന്‍​ട്രി​ക്​​സ്​- ദേവാസ് അഴിമതി ഇടപാടിൽ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് ജാമ്യം. ഡല്‍ഹി പാട്യാല ഹൗസ് സി ബി ഐ കോടതിയാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെയും രണ്ട് ആള്‍ ജാമ്യത്തിലുമാണ് ​ കോ​ട​തി​ പ്രതികള്‍ക്ക് ജാമ്യം നൽകിയത്.

എന്നാൽ കോടതിയിൽ ഹാജരാകാത്ത മൂന്നു പേര്‍ക്ക് ജാമ്യം അനുവദിച്ചിട്ടില്ല. സമന്‍സ് ലഭിച്ച പ്രതികളില്‍ ഭൂരിഭാഗവും കോടതിയില്‍ ഹാജരാകുകയും, ജാമ്യപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. ആ​ന്‍​ട്രി​ക്​​സ്​- ദേവാസ് അഴിമതി കേസിൽ ആദ്യമായാണ് മാധവന്‍ നായര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിക്കു മുന്നില്‍ ഹാജരാകുന്നത്.

കേസ് ഫെബ്രുവരി പതിനഞ്ചിന് കോടതി വീണ്ടും പരിഗണിക്കും. കേസില്‍ വിശദമായ വാദം അന്നുമുതലാണ് കോടതി കേൾക്കുക. 2005ല്‍ മാധവന്‍ നായര്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാനായിരിക്കെയാണ് ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ എസ്.ബാന്‍ഡ് സ്പെക്‌ട്രം ഉപയോഗിക്കാനുള്ള അനുവാദം അമേരിക്ക ആസ്ഥാനമായുള്ള ബെംഗളൂര്‍ കമ്പനി ദേവാസ് മള്‍ട്ടിമീഡിയയ്ക്ക് നല്‍കുന്നത്.

ആന്‍ട്രിക്സുമായി 12 കൊല്ലത്തേയ്ക്ക് ഉറപ്പിച്ച കരാറിലൂടെ ഐ.എസ്.ആര്‍.ഒയ്ക്ക് 578 കോടിരൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി. കണ്ടത്തുകയും സ്പേസ് കമ്മിഷന്‍ കരാര്‍ റദ്ദാക്കുകയും ചെയ്തു. തുടർന്ന് മാധവന്‍ നായര്‍ ഉള്‍പ്പെടെയുള്ളവരെ ഉന്നതപദവികളില്‍ നിയമ്മിക്കരുതെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more