ലോകസമാധാനത്തിന് മുന്‍ഗണനയെന്ന് അന്റോണിയോ ഗുട്ടാറസ്


ലോകസമാധാനത്തിന് മുന്‍ഗണനയെന്ന് അന്റോണിയോ ഗുട്ടാറസ്

ലോകസമാധാനത്തിന് മുന്‍ഗണന നല്‍കുമെന്ന് പുതുതായി അധികാരമേറ്റെടുത്ത ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ്. ഈ പുതുവര്‍ഷ ദിനത്തില്‍ സമാധാനം കൊണ്ടുവരാം എന്ന പ്രതിജ്ഞ എടുക്കാമെന്ന് അധികാരം ഏറ്റെടുക്കവേ ഗുട്ടാറസ് വ്യക്തമാക്കി.

എല്ലാ ജനങ്ങളും സര്‍ക്കാരുകളും നേതാക്കളും തങ്ങളുടെ ഭിന്നത പരിഹരിക്കുന്ന വര്‍ഷമാക്കി 2017നെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 31 അര്‍ദ്ധരാത്രിയാണ് ഗുട്ടാറസ് അധികാരമേറ്റെടുത്തത്. ഡിസംബര്‍ 12 നായിരുന്നു മുന്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന ഗുട്ടാറസിനെ ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തത്.യ

യുഎന്‍ അഭയാര്‍ത്ഥി വിഭാഗത്തിന്റെ തലവനായും ഗുട്ടാറസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയ്ക്ക് സംഘടനാശേഷിയുള്ള സംഘടനയാണെന്നും ഇവിടെ ഒരൂകൂട്ടം ആളുകള്‍ വെറുതേ യോഗം ചേര്‍ന്ന് പിരിയുകയാണ് ചെയ്യുന്നതെന്നും കഴിഞ്ഞ ദിവസം ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 559
Latest Updates