1 GBP = 103.12

കെറ്ററിങ്ങിലെ മലയാളി നഴ്സിന്റെ മാതാവ് നാട്ടില്‍ അന്തരിച്ചു

കെറ്ററിങ്ങിലെ മലയാളി നഴ്സിന്റെ മാതാവ് നാട്ടില്‍ അന്തരിച്ചു

ടോം ജോസ്

യുകെ കെറ്ററിംഗില്‍ താമസിക്കുന്ന മനോജ് മാത്യുവിന്റെ ഭാര്യ സ്മിത മനോജിന്റെ മാതാവ് കോടഞ്ചേരി കണ്ണോത് ഇടവക അറക്കല്‍ വീട്ടില്‍ അന്നകുട്ടി മാനുവേല്‍ (61 വയസ്) കര്‍ത്താവില്‍ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു .

സ്മിത മാനുവല്‍, ,സിമിന മാനുവല്‍, സ്മിജിത മാനുവല്‍ എന്നി മൂന്നു മക്കളും ഭര്‍ത്താവ് മാനുവലും അടങ്ങുന്ന കുടുംബമാണ് പരേതയുടേത്.. ഇതില്‍ സിമിത ഒഴിച്ച് മറ്റു രണ്ടു പേരും നാട്ടിലാണ് .

അന്നകുട്ടി കുറച്ചു ദിവസങ്ങളായി ഏറണാകുളം അമൃത ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. അമ്മയുടെ ശുശ്രൂഷിക്കുന്നതിനു വേണ്ടി സ്മിത കഴിഞ്ഞ ആഴ്ച നാട്ടിലേക്കു പുറപ്പെട്ടിരുന്നു മരിക്കുന്ന സമയത്ത് സ്മിത അമ്മയോടൊപ്പം ഉണ്ടായിരുന്നു. സംസ്‌കാരത്തിന്റെ സമയം പിന്നിട് അറിയിക്കും .മനോജ് മാത്യു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ഉപദേശകസമിതി അംഗമാണ്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ആദരാജ്ഞലികള്‍….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more