ഷൂട്ടിംഗിനിടെ തടാകത്തില്‍ കാണാതായ കന്നഡ നടന്‍മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി


ഷൂട്ടിംഗിനിടെ തടാകത്തില്‍ കാണാതായ കന്നഡ നടന്‍മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെ തടാകത്തില്‍ കാണാതായ നടന്മാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. എന്നാല്‍ ഇതാരുടെ മൃതദേഹമാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല. തടാകത്തിന്റെ മധ്യഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കരയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കാണാതായ രണ്ടാമത്തെയാള്‍ക്ക് വേണ്ടി ദേശീയ ദുരന്തനിവാരണ സേനയുടെ 30 പേരടങ്ങിയ സംഘം തിരച്ചില്‍ തുടരുകയാണ്.

മാസ്തി ഗുഡി എന്ന കന്നട സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടയിലായിരുന്നു ദാരുണമായ സംഭവമുണ്ടായത്. നൂറടി ഉയരത്തില്‍ ഹെലികോപ്റ്ററില്‍ നിന്നും ചാടിയ നടന്‍മാരെ തടാകത്തില്‍ കാണാതാവുകയായിരുന്നു. വില്ലന്‍, സഹനടന്‍ വേഷങ്ങൡ ശ്രദ്ധേയരായ അനില്‍, ഉദയ് എന്നിവരാണ് മുങ്ങിത്താണത്. ഇവര്‍ക്ക് മുന്‍പേ ചാടിക നായകന്‍ ദുനിയ വിജയ് നീന്തി രക്ഷപ്പെട്ടിരുന്നു.

നൂറടി ഉയരത്തില്‍ നിന്നും ചാടേണ്ടിയിരുന്ന നടന്‍മാര്‍ക്ക് ആവശ്യത്തിന് പരിശീലനം നല്‍കിയിരുന്നില്ല. അപടത്തില്‍പ്പെട്ടാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഡീസല്‍ ബോട്ട് തയ്യാറാക്കി നിര്‍ത്തിയിരുന്നെങ്കിലും യന്ത്രതകരാര്‍ മൂലം ഇത് പ്രവര്‍ത്തിച്ചില്ല. കുട്ടവഞ്ചിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഹെലികോപ്റ്ററിന്റെ കാറ്റ് മൂലം നടന്‍മാരുടെ അടുത്തെത്താന്‍ സാധിച്ചില്ല. അവസാനം ഇരുവരും ചാടിയ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയപ്പോഴേക്കും ഇരുവരും മുങ്ങിത്താണിരുന്നു.

കന്നഡ സൂപ്പര്‍താരം ശിവരാജ്കുമാറിന്റെ ‘ദൊഡ്ഡമനെ ഹുഡുഗ’ ഉള്‍പ്പെടെ ഒട്ടേറെ ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങിയിട്ടുള്ള നടനാണ് ഉദയ്. ദുനിയ വിജയ് ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് ബോഡി ബില്‍ഡറായ അനില്‍.

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 507
Latest Updates