1 GBP = 103.62
breaking news

അനിൽ ലൂക്കോസ് ഡീക്കൻ പദവിയിൽ; യു കെയിലെ ക്നാനായ സമുദായത്തിൽ നിന്നും ഡീക്കൻ പദവിയിലേക്ക് ഉയർത്തുന്ന ആദ്യത്തെയാൾ…. ഗ്രേറ്റ് ബ്രിട്ടൻ രൂപതക്കും അഭിമാനിക്കാം….

അനിൽ ലൂക്കോസ് ഡീക്കൻ പദവിയിൽ; യു കെയിലെ ക്നാനായ സമുദായത്തിൽ നിന്നും ഡീക്കൻ പദവിയിലേക്ക് ഉയർത്തുന്ന ആദ്യത്തെയാൾ…. ഗ്രേറ്റ് ബ്രിട്ടൻ രൂപതക്കും അഭിമാനിക്കാം….
ലിവർപൂൾ:- യൂറോപ്പിന്റെ നവസുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തെ അന്വർത്ഥമാക്കിക്കൊണ്ട് മറ്റൊരു മലയാളികൂടി ഡീക്കൻ പദവിയിലേക്ക്. പ്രവാചകശബ്ദം ഓൺലൈൻ കാത്തലിക് ന്യൂസ് പേപ്പറിന്റെ ചീഫ് എഡിറ്ററും മാഞ്ചസ്റ്റർ വിഗൻ സ്വദേശിയുമായ അനിൽ ലൂക്കോസാണ് ലിവർപൂൾ അതിരൂപതയ്ക്കുവേണ്ടി ഡീക്കനായിത്തീർന്നുകൊണ്ട് തന്റെ വിശ്രമമില്ലാത്ത സുവിശേഷപ്രവർത്തനത്തിന് പുതിയതുടക്കം കുറിച്ചത്.
ലിവർപൂൾ ക്രൈസ്റ്റ് ദ കിങ് മെട്രോപൊളിറ്റൻ കത്തീഡ്രൽ ദേവാലയത്തിൽ ജൂൺ 10 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് ആരംഭിച്ച ദിവ്യബലിയിൽ തിങ്ങിനിറഞ്ഞ മലയാളികളടക്കമുള്ള വിശ്വാസികളെ സാക്ഷിനിർത്തി ആർച്ച് ബിഷപ്പ് മാൽക്കം മക്മോനാണ് അനിലിന് ഡീക്കൻ പട്ടം നൽകിയത് .
അതിരൂപതയിലെ മറ്റ്‌ വൈദികർക്കൊപ്പം ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറൽ മോൺസിഞ്ഞോർ റവ. ഫാ .സജി മലയിൽപുത്തൻപുരയിൽ, സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ. ഫാ .സോജി ഓലിക്കൽ, എന്നിവരും യുകെയിലെ നിരവധി ആത്‌മീയ ശുശ്രൂഷകരും ദിവ്യബലിയിലും മറ്റ്‌ ശുശ്രൂഷകളിലും പങ്കെടുത്തു. സീറോ മലബാർ സഭയിലെ നാലാമത്തേയും ക്നാനായ സമുദായത്തിലെ ആദ്യത്തെയും ഡീക്കനാണ് അനിൽ.
ഡീക്കൻ പട്ടത്തിന്റെ യോഗ്യതാ പരീക്ഷകൾ 2013 ൽ വിജയിച്ച അനിൽ മൂന്ന് വർഷത്തിലധികം നീണ്ട പരിശീലനത്തിനൊടുവിലാണ് ഡീക്കൻ പട്ടത്തിലെത്തിയത്. ക്രൈസ്തവ മൂല്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുകയും, അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന അനിലിന്റെ കഠിനാധ്വാനത്തെയും, അർപ്പണ മനോഭാവത്തേയും കുടുംബത്തിൽ നിന്നും ഭാര്യ സോണിയ നൽകിയ പിന്തുണയേയും മാൽക്കം പിതാവ് പ്രത്യേകം അഭിനന്ദിച്ചു.
തന്റെ ആത്മീയ സ്വപ്ന സാക്ഷാൽക്കാരത്തിനു സാക്ഷികളായി അനിലിന്റേയും ഭാര്യ സോണിയുടെയും മാതാപിതാക്കളും സഹോദരങ്ങളും നാട്ടിൽനിന്നും എത്തിയിരുന്നു .
കോട്ടയം പുന്നത്തറ ഒഴുകയിൽ
പി. കെ. ലൂക്കോസിന്റെയും പെണ്ണമ്മ ലൂക്കോസിന്റെയും മകനായ അനിൽ ലൂക്കോസ് കത്തോലിക്കാസഭയുടെ മൂല്യങ്ങളിൽ അടിയുറച്ചുനിന്നുകൊണ്ടു അനേകരെ ദൈവ വിശ്വസത്തിലേക്ക് നയിക്കാൻ ദൈവം ഉപകാരണമാക്കിക്കൊണ്ടിരിക്കുന്ന പ്രവാചകശബ്ദം ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്ററും, സെഹിയോൻ യു കെ ടീമിലെ പ്രധാന പ്രവർത്തകനുമാണ്. ഭാര്യ സോണി അനിൽ. അനിലിനും സോണിയക്കും നാല് മക്കളാണുള്ളത്.
ആൽഫി , റിയോണ , റിയോൺ , ഹെലേന .
സഹോദരങ്ങൾ – അനിത ജോമോൻ , അനീഷ് ലൂക്കോസ് (ഇരുവരും വിഗൻ ) രാജു ലൂക്കോസ് .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more