1 GBP = 103.89

ബ്രിസ്‌ബെയ്‌നിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ മലയാളിയായ യൂബർ ഡ്രൈവർ വിചാരണ നേരിടണമെന്ന് കോടതി

ബ്രിസ്‌ബെയ്‌നിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ മലയാളിയായ യൂബർ ഡ്രൈവർ വിചാരണ നേരിടണമെന്ന് കോടതി

ബ്രിസ്‌ബെയ്ൻ: ആസ്ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിൽ പതിനാറ്കാരിയെ ബലാത്‌സംഗം ചെയ്ത കേസിൽ മലയാളിയായ യൂബർ ഡ്രൈവർ വിചാരണ നേരിടണമെന്ന് കോടതി. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൂപ്പർ മാർക്കറ്റിൽ നിന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് യൂബർ ടാക്സി വിളിച്ച് പോകുകയായിരുന്ന പെൺകുട്ടിക്കാണ് ക്രൂരമായ പീഠനം നേരിടേണ്ടി വന്നത്. യൂബർ ഡ്രൈവറായ അനിൽ ഇലവിത്തുങ്കൽ തോമസ് എന്നയാളാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയെ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ട് പോകുന്നതിന് പകരം ഇരുളടഞ്ഞ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. പീഠനശ്രമത്തെ എതിർത്ത് പെൺകുട്ടി കരഞ്ഞു വിളിച്ചപേക്ഷിച്ചെങ്കിലും ഇയ്യാൾ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിന് ശേഷം ഇയ്യാൾ പെൺകുട്ടിയെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ട് ചെന്നാക്കുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് പെൺകുട്ടി പീഠന വിവരം പുറത്ത് പറയുന്നത് തന്നെ. തുടർന്ന് പോലീസ് ഇയ്യാൾക്കെതിരെ കേസെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ഇയ്യാളെ പ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

കോടതിയിൽ ഹാജരാക്കിയ ഇയ്യാൾക്കെതിരെയുള്ള വിചാരണ പിന്നീട് ബ്രിസ്‌ബെയ്ൻ ഡിസ്ട്രിക്ട് കോടതിയിൽ നടക്കും. നേരത്തെ യുകെയിൽ താമസമാക്കിയിരുന്ന ഇയ്യാൾ നാലഞ്ച് വർഷങ്ങൾക്ക് മുൻപാണ് ആസ്ട്രേലിയയിലേക്ക് കുടിയേറിയത്. ഇയ്യാൾക്കെതിരെയുള്ള കുറ്റം കോടതിയിൽ തെളിയിക്കപ്പെട്ടാൽ കടുത്ത ശിക്ഷ തന്നെയാകും അനിലിനെ കാത്തിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more