1 GBP = 103.97

ഡെമോക്രറ്റിക് യൂണിയനും സോഷ്യൽ ഡെമോക്രറ്റുകളും സഖ്യധാരണ; ജർമനിയിൽ മെർക്കലിന്റെ നേതൃത്വത്തിൽ വീണ്ടും സർക്കാറുണ്ടാക്കും

ഡെമോക്രറ്റിക് യൂണിയനും സോഷ്യൽ ഡെമോക്രറ്റുകളും സഖ്യധാരണ; ജർമനിയിൽ മെർക്കലിന്റെ നേതൃത്വത്തിൽ വീണ്ടും സർക്കാറുണ്ടാക്കും

ബർലിൻ: നാലുമാസത്തിലേറെയായി തുടരുന്ന അനിശ്ചിതത്വത്തിന്​ താൽക്കാലിക പരിഹാരം. ജർമനിയിൽ തുടർച്ചയായ നാലാം തവണയും ആഞ്ചേല മെർകൽ ചാൻസ​ലറാകും. ക്രിസ്​ത്യൻ ഡെമോക്രാറ്റിക്​ യൂനിയനും സോഷ്യൽ ഡെമോക്രാറ്റുകളും തമ്മിൽ മന്ത്രിസഭകൾ പങ്കിടുന്നതു സംബന്ധിച്ച്​ കരാറായി. 24 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ്​ ബുധനാഴ്​ച രാത്രിയോടെ വിവാദ വിഷയങ്ങളിലും മന്ത്രിസഭ വിഭജനത്തിലും തീരുമാനമായത്​.

സഖ്യകക്ഷിയായ സോഷ്യൽ ​െഡമോക്രാറ്റുകളുടെ അംഗങ്ങൾക്കിടയിൽ നടക്കുന്ന വോ​െട്ടടുപ്പിൽ കരാറിന്​ പിന്തുണ ലഭിച്ചാൽ ഏറെ വൈകാതെ അംഗല മെർകൽ വീണ്ടും ചുമതലയേൽക്കും. ധനം, വിദേശകാര്യം ഉൾപ്പെടെ തന്ത്രപ്രധാനമായ ആറു വകുപ്പുകൾ വിട്ടുനൽകിയും ആരോഗ്യ സുരക്ഷ, തൊഴിൽവിസ ഉൾപ്പെടെ തർക്ക വിഷയങ്ങളിൽ വിട്ടുവീഴ്​ചക്ക്​ വഴങ്ങിയുമാണ്​ മെർകൽ ധാരണയിലെത്തിയത്​. സോഷ്യൽ ഡെമോക്രാറ്റ്​ നേതാവ്​ ഷുൾസ്​ വിദേശകാര്യ ചുമതലയേൽക്കുമെന്നാണ്​ സൂചന.

മന്ത്രിസഭയിൽ ചേരാൻ സോഷ്യൽ ഡെമോക്രാറ്റുകൾ തീരുമാനമെടുക്കാൻ വൈകിയതാണ്​ ഇത്തവണ മന്ത്രിസഭ രൂപവത്​കരണം മാസങ്ങൾ വൈകാനിടയാക്കിയത്​. 709 അംഗ ജർമൻ പാർലമ​െൻറിൽ സി.ഡി.യു^സി.എസ്​.യു സഖ്യത്തിന്​ 246ഉം എസ്​.പി.ഡിക്ക്​ 153ഉം സീറ്റാണുള്ളത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more