1 GBP = 103.83
breaking news

ബ്രിട്ടന്റെ ബ്രെക്സിറ്റ്‌ നടപടികൾ വീക്ഷിക്കുന്നത് കൗതുകത്തോടെ; മേയുടെ സാന്നിദ്ധ്യത്തിൽ ബ്രെക്സിറ്റിനെ വിമർശിച്ച് ജർമ്മൻ ചാൻസലർ

ബ്രിട്ടന്റെ ബ്രെക്സിറ്റ്‌ നടപടികൾ വീക്ഷിക്കുന്നത് കൗതുകത്തോടെ; മേയുടെ സാന്നിദ്ധ്യത്തിൽ ബ്രെക്സിറ്റിനെ വിമർശിച്ച് ജർമ്മൻ ചാൻസലർ

ബ്രക്‌സിറ്റിന്റെ പേരില്‍ അതിരൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. ബ്രക്‌സിറ്റിനെ നിശിതമായി വിമര്‍ശിക്കുന്നതായും ഹിതപരിശോധന കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടെങ്കിലും ജര്‍മ്മന്‍ നിലപാടില്‍ യാതൊരു മയവും വന്നിട്ടില്ലെന്നും ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ പ്രഖ്യാപിച്ചു. ബെര്‍ലിനില്‍ സംയുക്ത പത്രസമ്മേളന വേദിയില്‍ പ്രധാനമന്ത്രി തെരേസ മേയെ സാക്ഷിയാക്കിയായിരുന്നു മെര്‍ക്കലിന്റെ കൂരമ്പുകള്‍. ബ്രക്‌സറ്റിന് ശേഷവും യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടന്‍ മികച്ച സഹകരണം തുടരുമെന്ന് തെരേസ മേയ് പ്രതീക്ഷ പ്രകടിപ്പിച്ചു.

സമയപരിമിതിക്കുള്ളില്‍ കരാറുകളില്‍ ഒപ്പുവെയ്ക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ വിമാനം പറക്കുന്നത് തുടരാന്‍ കഴിയുകയുള്ളൂവെന്നാണ് ജര്‍മ്മന്‍ ചാന്‍സലര്‍ വ്യക്തമാക്കിയത്. കൂടാതെ അതിര്‍ത്തി കടന്നുള്ള ആരോഗ്യസംരക്ഷണ സംവിധാനങ്ങളും തുടരുമെന്ന് മെര്‍ക്കല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. യൂറോപ്യന്‍ യൂണിയന് ബ്രിട്ടനുമായി മികച്ച ബന്ധം പുലര്‍ത്താനാണ് താല്‍പര്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബ്രക്‌സിറ്റ് കരാര്‍ അത്ര മോശമാകില്ലെന്ന സൂചനയാണ് ജര്‍മ്മന്‍ ചാന്‍സലറുടെ രോഷപ്രകടനത്തിനിടെ വ്യക്തമായത്.
എന്നാല്‍ വിലപേശല്‍ നടത്തുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ വേണമെന്ന് പോലും ബ്രിട്ടന് ഉറപ്പില്ലെന്ന വാദം പ്രധാനമന്ത്രി തെരേസ മേയ് തള്ളിക്കളഞ്ഞു. ബ്രക്‌സിറ്റ് ചര്‍ച്ചകളില്‍ ബ്രിട്ടന്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് തനിക്ക് ഇതുവരെ മനസ്സിലായില്ലെന്നാണ് ആഞ്ചല മെര്‍ക്കല്‍ പറയുന്നത്. ബ്രിട്ടന്റെ ഐഡിയകള്‍ എന്തൊക്കെയെന്ന് കേള്‍ക്കാനായി കാത്തിരിക്കുകയാണ്. എല്ലാവര്‍ക്കും സ്വന്തം താല്‍പര്യങ്ങള്‍ വലുതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബ്രിട്ടനുമായുള്ള ബന്ധം നഷ്ടപ്പെടണമെന്ന് ആഗ്രഹിക്കുന്നില്ല. കാര്യങ്ങള്‍ പഠിച്ച് അന്തിമതീരുമാനത്തില്‍ എത്തുമെന്നും മെര്‍ക്കല്‍ വ്യക്തമാക്കി.
യുകെയിലെ കമ്പനികള്‍ക്ക് ഗുണകരമായ തരത്തിലുള്ള കരാറിനായാണ് ശ്രമിക്കുന്നതെന്ന് തെരേസ മേയ് വ്യക്തമാക്കി. ആഞ്ചല മെര്‍ക്കലിന്റെ വാക്കുകള്‍ അത്ര ഇഷ്ടപ്പെട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു മേയുടെ മുഖഭാവം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more