1 GBP = 104.02

ആന്ധ്രയിൽ നാല് മലയാളികൾ വാഹനാപകടത്തിൽ മരിച്ചു

ആന്ധ്രയിൽ നാല് മലയാളികൾ വാഹനാപകടത്തിൽ മരിച്ചു

ചിറ്റൂർ: ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ നാല് മലയാളികൾ വാഹനാപകടത്തിൽ മരിച്ചു. കാസർകോട് മഞ്ചേശ്വരം സ്വദേശികളായ പക്കീര ഗട്ടി,​ മഞ്ചപ്പ ഗട്ടി,​ ഭാര്യ സുന്ദരി,​ സദാശിവം എന്നിവരാണ് മരിച്ചത്. തിരുപ്പതി തീർത്ഥാടനത്തിന് പോയ ഇവർ സഞ്ചരിച്ചിരുന്ന കാർ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ചിറ്റൂർ – തിരുപ്പതി ഹൈവേയിലെ മാധവൻ തോപ്പിലിലാണ് അപകടമുണ്ടായത്. കണ്ടെയ്‌നർ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ കാർ ബസിൽ ഇടിക്കുകയായിരുന്നു. പൊലീസ് കേസെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more