1 GBP = 103.12

യുകെ മലയാളികളെ ഞെട്ടിച്ച് കൊണ്ട് വീണ്ടും ഒരു മരണം… ഇത്തവണ മരണം തട്ടിയെടുത്തത് ബർമിംഗ്ഹാമിലെ വാൽസാളിൽ താമസിച്ചിരുന്ന ആൻസി സിമ്മിയെ….

യുകെ മലയാളികളെ ഞെട്ടിച്ച് കൊണ്ട് വീണ്ടും ഒരു മരണം… ഇത്തവണ മരണം തട്ടിയെടുത്തത് ബർമിംഗ്ഹാമിലെ  വാൽസാളിൽ താമസിച്ചിരുന്ന ആൻസി സിമ്മിയെ….

കോട്ടയം .ബർമിംഗ്ഹാമിലെ വാൾസാളിൽ ദീർഘ കാലമായി താമസിച്ചിരുന്ന കോട്ടയം സ്വദേശി ആൻസി സിമ്മി കോട്ടയത്തെ കാരിത്താസ് ആശുപത്രിയിൽ നിര്യാതയായി ,കോട്ടയം അയ്മനം പരിപ്പ് സ്വദേശി മുളക്കൽ സിമ്മിയുടെ ഭാര്യയും .ആഷിൻ സിറ്റി ടൂർസ് ഉടമയും മുൻ യുകെകെസിഎ വൈസ് പ്രസിഡന്റുമായ ജിജോ മാധവപ്പള്ളിയുടെ സഹോദരിയുമാണ് . സിയാ , ലിയാ എബിസൺ എന്നീ മൂന്ന് മക്കളാണ് ഇവർക്കുള്ളത് . ന്യൂ കാസിലിൽ താമസിക്കുന്ന ജിജോ മാധവപ്പള്ളി , മോളി ജോയി , ജെസ്സി ബൈജു എന്നിവർ, സെലിൻ രാജേഷ് (ദുബായ് )സാലി ബേബി (ഇടക്കോലി എന്നിവർ സഹോദരങ്ങൾ ആണ് .കല്ലറ മാധവപ്പള്ളിൽ പരേതനായ ജോസഫ് , അന്നക്കുട്ടി ദമ്പതികളുടെ പുത്രിയാണ് സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

കഴിഞ്ഞ മൂന്നു മാസം മുൻപാണ് ആൻസിക്ക് ക്യാൻസർ രോഗബാധ ഉള്ളതായി തിരിച്ചറിയുന്നത്. ഇവിടെ പ്രാഥമിക ചികിത്സകൾക്ക് ശേഷം കഴിഞ്ഞ ഒരുമാസമായി നാട്ടിൽ ചികിത്സക്കായി പോയിരിക്കുകയായിരുന്നു. ഭർത്താവ് സിമ്മിയും ആൻസിയോടൊപ്പം നാട്ടിൽ ആയിരുന്നു . രോഗം കലശലായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആണ് കാരിത്താസിൽ പ്രവേശിപ്പിച്ചത് , യുകെ മലയാളികളെ വിടാതെ പിന്തുടരുന്ന ക്യാൻസർ മരണ പരമ്പരയിൽ കഴിഞ്ഞ ദിവസം മിഡിൽസ്ബറോയിൽ ബെന്നിയും , കവൻട്രിയിൽ ജെറ്റ്‌സിയും മരണമടഞ്ഞിരുന്നു .തുടർച്ചയായുള്ള മരണ വാർത്തകൾ കേട്ട് നടുങ്ങിയിരിക്കുന്ന യുകെ മലയാളികൾക്കിടയിലേക്കു വരുന്ന ആൻസിയുടെ മരണ വാർത്തയും ഏറെ ഞെട്ടലോടെയാണ് രാവിലെ മലയാളികൾ ശ്രവിച്ചത് . സഹോദരങ്ങളായ ജിജോയും , ജെസ്സിയും ആൻസിയുടെ മക്കളും , സിമ്മിയുടെ സഹോദര ഭർത്താവ് ജോജിയും അടക്കമുള്ളവർ ഉടൻ തന്നെ നാട്ടിലേക്കു തിരിക്കും.
യുക്മ പ്രസിഡന്റ് ശ്രീ. മാമ്മൻ ഫിലിപ്പ്, യുക്മ നാഷണൽ സെക്രട്ടറി ശ്രീ. റോജിമോൻ വർഗീസ്, ട്രഷറർ അലക്സ് വർഗീസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
ആൻസി ചേച്ചിയുടെ വേർപാടിൽ മനം നൊന്തു കഴിയുന്ന കുടുംബാംഗങ്ങളുടെ ദുഖത്തിലും പ്രാർത്ഥനയിലും യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more