1 GBP =
breaking news

‘അമ്മ’ ജനറൽ ബോഡി ഇന്ന്; മോഹൻലാലിെൻറ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേൽക്കും

‘അമ്മ’ ജനറൽ ബോഡി ഇന്ന്; മോഹൻലാലിെൻറ നേതൃത്വത്തിൽ പുതിയ ഭരണസമിതി ചുമതലയേൽക്കും

കൊ​ച്ചി: അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി ഇ​ന്ന് കൊ​ച്ചി​യി​ൽ ചേ​രും. മ​ര​ട് ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ൽ രാ​വി​ലെ പ​ത്തു മു​ത​ലാ​ണ് യോ​ഗം. മോ​ഹ​ൻ​ലാ​ൽ പ്ര​സി​ഡ​ൻ​റാ​യ പു​തി​യ ഭ​ര​ണ​സ​മി​തി ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ശേ​ഷ​മു​ള്ള സം​ഭ​വ​ങ്ങ​ളും യു​വ​താ​ര​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളും ഉ​ൾ​പ്പെ​ടെ യോ​ഗം ച​ർ​ച്ച ചെ​യ്യും. അ​തേ​സ​മ​യം, യോ​ഗ​ത്തി​നു​ശേ​ഷ​മു​ള്ള പ​തി​വ്​ വാ​ർ​ത്ത​സ​മ്മേ​ള​നം ഇ​ക്കു​റി ഒ​ഴി​വാ​ക്കി.

17 വ​ർ​ഷം പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന ഇ​ന്ന​സ​െൻറ് ഒ​ഴി​യു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് മോ​ഹ​ൻ​ലാ​ൽ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. പൊ​തു​സ്വീ​കാ​ര്യ​ൻ എ​ന്ന നി​ല​യി​ലാ​ണ് വൈ​സ് പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന മോ​ഹ​ൻ​ലാ​ലി​നെ പ​രി​ഗ​ണി​ച്ച​ത്. സെ​ക്ര​ട്ട​റി​യാ​യി​ര​ു​ന്ന ഇ​ട​വേ​ള ബാ​ബു ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​കും. മ​മ്മൂ​ട്ടി​യാ​യി​രു​ന്നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി. സി​ദ്ദീ​ഖ് (സെ​ക്ര​ട്ട​റി), മു​കേ​ഷ്, ഗ​ണേ​ഷ്കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ർ), ജ​ഗ​ദീ​ഷ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രും ഞാ​യ​റാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും. ദി​ലീ​പാ​യി​രു​ന്നു ട്ര​ഷ​റ​ർ. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ദി​ലീ​പി​െൻറ പ്രാ​ഥ​മി​ക അം​ഗ​ത്വം റ​ദ്ദാ​ക്കി​യ​ശേ​ഷം പ​ക​രം ആ​രെ​യും നി​യോ​ഗി​ച്ചി​രു​ന്നി​ല്ല.

ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​യ​ശേ​ഷം തി​രി​ച്ചെ​ടു​ത്താ​ൽ മ​തി​യെ​ന്ന പൊ​തു​നി​ല​പാ​ടി​ൽ​നി​ന്ന് പി​ന്നാ​ക്കം പോ​കാ​ൻ സാ​ധ്യ​ത​യി​ല്ല. വ​നി​ത സി​നി​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്​​മ ‘വി​മ​ൻ ഇ​ൻ സി​നി​മ ക​ല​ക്​​ടീ​വി’​​​​​െൻറ (ഡ​ബ്ല്യു.​സി.​സി) രൂ​പ​വ​ത്ക​ര​ണം ക​ണ​ക്കിെ​ല​ടു​ത്ത് നി​ർ​വാ​ഹ​ക സ​മി​തി​യി​ൽ വ​നി​ത പ്രാ​തി​നി​ധ്യം വ​ർ​ധി​പ്പി​ച്ചേ​ക്കും. നി​ല​വി​ൽ ര​മ്യ ന​മ്പീ​ശ​നും, കു​ക്കു പ​ര​മേ​ശ്വ​ര​നു​മാ​ണ് സ​മി​തി​യി​ലു​ള്ള​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന അ​മ്മ​യു​ടെ സ്​​േ​റ്റ​ജ് ഷോ​യി​ലെ ഏ​താ​നും യു​വ​താ​ര​ങ്ങ​ളു​ടെ അ​ഭാ​വം ഉ​ൾ​പ്പെ​ടെ ച​ർ​ച്ച​യാ​കും.

ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് യോ​ഗ​ത്തി​ലെ അ​ജ​ണ്ട തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം, സ്ഥാ​നാ​രോ​ഹ​ണ​വും പ​തി​വു ന​ട​പ​ടി​ക്ര​മ​ങ്ങ​ളും മാ​ത്ര​മാ​ണ് യോ​ഗ​ത്തി​ലു​ണ്ടാ​വു​ക​യെ​ന്ന് ‘അ​മ്മ’ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു  ​ പ​റ​ഞ്ഞു.അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ​ക്ക്​ ഇ​ട ന​ൽ​കാ​തെ യോ​ഗ​ത്തി​െൻറ​യും ച​ർ​ച്ച​യു​ടെ​യും ര​ഹ​സ്യ​സ്വ​ഭാ​വം സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് അം​ഗ​ങ്ങ​ൾ​ക്കു ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. ജ​ന​റ​ൽ ബോ​ഡി​ക്കു​ശേ​ഷ​മു​ള്ള വാ​ർ​ത്ത​സ​മ്മേ​ള​ന​വും ഒ​ഴി​വാ​ക്കി.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more