1 GBP = 103.92

ദിലീപിനനുകൂലമായി താരങ്ങള്‍; അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത് ശരിയായില്ലെന്ന് താരങ്ങള്‍

ദിലീപിനനുകൂലമായി താരങ്ങള്‍; അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത് ശരിയായില്ലെന്ന് താരങ്ങള്‍

നടി ആക്രമിക്കപ്പെട്ടെ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് താരസംഘടന അമ്മ. ദിലീപിനനുകൂലമായി നിരവധി താരങ്ങള്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ദിലീപിനെ സ്ഥാനത്ത് നിന്നും തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തിയാല്‍ മതിയായിരുന്നു എന്ന സംസാരമാണിപ്പോള്‍ ഉയര്‍ന്നു വരുന്നത്.

അമ്മയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമാണ് നടന്‍ കലാഭവന്‍ ഷാജോണ്‍!. ഇദ്ദേഹം ഞായറാഴ്ച ദിലീപിനെ കാണാന്‍ ജയിലിലില്‍ എത്തിയിരുന്നു. ദിലീപിന്റെ അറസ്റ്റിന് ശേഷം അമ്മയിലെ ഭാരവാഹി ദിലീപിനെ പരസ്യമായി പിന്തുണയ്ക്കുന്നത് ഇതാദ്യമായിട്ടാണ്.

അറസ്റ്റുണ്ടായ ഉടനെ ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കിയത് അദ്ദേഹം കുറ്റക്കാരനാണെന്ന തോന്നലുണ്ടാക്കിയെന്ന് ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. കോടതി വിധി വന്ന ശേഷമാണ് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിയിരുന്നതെന്നും അഭിപ്രായം ഉയരുന്നുണ്ട്. ദിലീപിനെ പുറത്താക്കിയതിന് ശേഷം അമ്മ എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്നിട്ടില്ല. ദിലീപിനെ പുറത്താക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചവര്‍ക്ക് അമ്മയുടെ ഇനിയുള്ള തീരുമാനം അടിയായിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more