1 GBP = 104.21
breaking news

ചെങ്ങന്നൂരില്‍ വിജയിച്ചില്ലെങ്കില്‍ ബിജെപിയുടെ സംസ്ഥാന കമ്മറ്റി പിരിച്ചുവിടുമെന്ന് അമിത് ഷായുടെ മുന്നറിയിപ്പ്

ചെങ്ങന്നൂരില്‍ വിജയിച്ചില്ലെങ്കില്‍ ബിജെപിയുടെ സംസ്ഥാന കമ്മറ്റി പിരിച്ചുവിടുമെന്ന് അമിത് ഷായുടെ മുന്നറിയിപ്പ്

ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ആഗതമായ തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കില്‍ കേരളാ സംസ്ഥാന കമ്മറ്റി പരിച്ചുവിടുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ ബിജെപി നേതൃയോഗത്തിലെ പ്രധാന സംസാരവിഷയമായിരുന്നു അമിത് ഷായുടെ ഈ വിരട്ടല്‍. ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലമായ ചെങ്ങന്നൂരില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ നേതൃത്വത്തിലെ എല്ലാ നേതാക്കളേയും എല്ലാ പാര്‍ട്ടി പദവികളില്‍നിന്നും ഒഴിവാക്കും.

നിലവിലുള്ള എല്ലാ പാര്‍ട്ടി നേതാക്കളേയും ഒഴിവാക്കി അവിടെ പൂര്‍ണമായും കേന്ദ്ര നേതാക്കളെ കൊണ്ടുവരും. അത്തരത്തിലൊരു താത്കാലിക കമ്മറ്റി രൂപീകരിച്ച് അമിത് ഷാ നേരിട്ട് നിയന്ത്രണം ഏറ്റെടുക്കും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനും അതിനുശേഷം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി പദ്ധതികള്‍ രൂപീകരിക്കുക ഈ താത്കാലിക കമ്മറ്റിയായിരിക്കും.

കേരളത്തില്‍ വിജയിക്കാനാകുന്ന സീറ്റുകളില്‍ ഏറ്റവും മുന്നിലുള്ളത് എന്ന് ബിജെപി കണക്കുകൂട്ടുന്ന സീറ്റുകളിലൊന്നാണ് ചെങ്ങന്നൂര്‍. ഇവിടെ തെരഞ്ഞെടുപ്പ് അടുക്കുന്നതാണ് ത്രിപുരയിലെ വിജയം പൂര്‍ണമായി ആഘോഷിക്കാനാവാതെ ബിജെപിയെ പ്രതിരോധത്തിലാക്കുന്നത്. എല്ലാ സംസ്ഥാന നേതാക്കളും ഒറ്റയടിക്ക് പുറത്താകുന്ന അവസ്ഥ സംജാതമാകുന്നത് പാര്‍ട്ടിയെ തെല്ലൊന്നുമല്ല അലട്ടുന്നത്. അതുകൊണ്ടുതന്നെ ചെങ്ങന്നൂരില്‍ എന്തുവിലകൊടുത്തും വിജയിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more