1 GBP = 103.70

ബിഹാറില്‍ വീട്ടമ്മ ഭിക്ഷാടനം നടത്താൻ ഇറങ്ങി ; കാരണം ഞെട്ടിക്കുന്നത്

ബിഹാറില്‍ വീട്ടമ്മ ഭിക്ഷാടനം നടത്താൻ ഇറങ്ങി ; കാരണം ഞെട്ടിക്കുന്നത്

പട്ന : ബിഹാറില്‍ വിത്യസ്തമായ കരണവുമായി വീട്ടമ്മ ഭിക്ഷാടനം നടത്തി. വീട്ടിൽ കക്കൂസ് നിർമ്മിക്കാനാണ് വീട്ടമ്മ ഭിക്ഷാടനം നടത്തുന്നത്. സുപൌള്‍ ജില്ലയിലെ പിപ്ര ബ്ളോക്കിലെ പത്രഉതര്‍ ഗ്രാമത്തിലെ അമിന ഖതൂന്‍ എന്ന യുവതിയാണ് വീട്ടില്‍ കക്കൂസ് നിര്‍മ്മിക്കാന്‍ പണത്തിനായി ഭിക്ഷയെടുത്തത്.

വിധവയായ ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയാണുള്ളത്. നിത്യവൃത്തിക്കായി കൂലിപ്പണിക്കുപോകുന്ന തനിക്ക് വീട്ടില്‍ കക്കൂസ് നിര്‍മിക്കാൻ പണമില്ലാത്തതിനാൽ അടുത്ത ഗ്രാമങ്ങളിലെ വീടുകളിലാണ് ഇവര്‍ ഭിക്ഷയ്ക്കെത്തിയത്.

അതേസമയം സംഭവം ശ്രദ്ധയില്‍പ്പെട്ട രണ്ടു തൊഴിലാളികള്‍ കൂലി വാങ്ങാതെ ഇവർക്ക് കക്കൂസ് നിർമ്മിച്ച് നൽകി. വിവരമറിഞ്ഞ ജില്ലാ ഭരണകൂടം നാല്‍പ്പതുകാരിയായ അമിനയെയും തൊഴിലാളികളെയും അഭിനന്ദിക്കാന്‍ ഗ്രാമത്തില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

എന്നാൽ കക്കൂസ് നിർമ്മിക്കുന്നതിനായി സഹായം ആവശ്യപ്പെട്ട് ബ്ളോക്ക് അധികൃതരെ കണ്ടെങ്കിലും അവർ അത് നിരസിക്കുകയിരുന്നുവെന്നും അതിനാലാണ് ഭിക്ഷാടനം നടത്താൻ തീരുമാനിച്ചതെന്നും ആമിന വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more