1 GBP = 104.17

സാലിസ്ബറിയിൽ രണ്ടുപേർ അത്യാസന്നനിലയിലാകാൻ കാരണം റഷ്യൻ നിർമ്മിത നെർവ് ഏജന്റ് നോർവിചോക്ക് തന്നെയെന്ന് സ്ഥിരീകരണം; അന്വേഷണം കൗണ്ടർ ടെററിസം പൊലീസിന്

സാലിസ്ബറിയിൽ രണ്ടുപേർ അത്യാസന്നനിലയിലാകാൻ കാരണം റഷ്യൻ നിർമ്മിത നെർവ് ഏജന്റ് നോർവിചോക്ക് തന്നെയെന്ന് സ്ഥിരീകരണം; അന്വേഷണം കൗണ്ടർ ടെററിസം പൊലീസിന്

സാലിസ്ബറി: സാലിസ്ബറി എൻ എച്ച് എസ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന രണ്ടുപേരുടെയും ശരീരത്തിൽ റഷ്യൻ നിർമ്മിത നെർവ് ഏജന്റായ നോർവിചോക്കിന്റെ സാന്നിധ്യം ഉണ്ടെന്ന് തെളിഞ്ഞു. പോർട്ടൻഡൗണിലെ പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ ലബോറട്ടറിയിൽ നടന്ന പരിശോധനാ ഫലങ്ങളുടെ വെളിച്ചത്തിൽ കൗണ്ടർ ടെററിസം പോലീസ് തലവൻ നീൽ ബാസുവാണ് ഇക്കാര്യം പുറത്ത് വിട്ടത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം കൗണ്ടർ ടെററിസം പോലീസ് ഏറ്റെടുത്തു. നൂറോളം വരുന്ന കൗണ്ടർ ടെററിസം പോലീസും വിൽറ്റ്ഷെയർ പോലീസും സഹകരിച്ചാണ് അനേഷണം നടത്തുന്നത്. ഇന്നലെ രാവിലെ പ്രധാനന്ത്രി തെരേസാ മെയ് അടിയന്തിര കോബ്ര മീറ്റിംഗ് വിളിച്ച് കൂട്ടി സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു.

സാലിസ്ബറിക്കടുത്ത് എയിംസ്ബറിയിലെ ഒരു വീട്ടിൽ ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഒരു പുരുഷനെയും സ്ത്രീയെയും അവശ നിലയിൽ പോലീസ് കണ്ടെത്തിയത്. സാലിസ്ബറിയിൽ നിന്നുള്ള ഡൗൺ സ്റ്റർജസ് (44 ), എയിംസ്ബറിയിൽ നിന്നുള്ള ചാർളി റൗലി (45 ) എന്നിവരെയാണ് അത്യാസന്ന നിലയിൽ ആശുപത്രിൽ പ്രവേശിപ്പിച്ചത്. തുടക്കത്തിൽ ക്‌ളാസ് എ കാറ്റഗറിയിലുള്ള മയക്ക്മരുന്ന് ഉപയോഗിച്ചതാകാം എന്നായിരുന്നു നിഗമനം. എന്നാൽ ഇന്നലെ പരിശോധനാഫലം പുറത്ത് വന്നതോടെയാണ് മുൻ റഷ്യൻ ചാരനും മകൾക്കുമെതിരെ നടന്ന വിഷ പ്രയോഗത്തിന് സമാനമാണെന്ന് ഇതെന്നും സ്ഥിരീകരിച്ചത്. എന്നാൽ ഇവർക്ക് എവിടെ നിന്നാണ് വിഷപ്രയോഗമേറ്റതെന്ന് വ്യക്തമല്ല. സ്ക്രിപാലും മകളും വിഷപ്രയോഗമേറ്റ് ബോധരഹിതരായി കിടന്ന സ്ഥലത്തിന് 300 അടി അകലെ മാത്രമാണ് ഡൗൺ സ്റ്റർജസിന്റെ ഫ്ലാറ്റ്. ശനിയാഴ്ച രാവിലെ പത്തേകാലോടെയാണ് എയിംസ്ബറിയിലെ മാഗിൾടൺ റോഡിലെ ചാർളിയുടെ വീട്ടിൽ സ്റ്റർജെസ് അവശനിലയിലാകുന്നത്. തുടർന്ന് അഞ്ച് മണിക്കൂറുകൾക്ക് ശേഷം ചാർളിയും അവശനിലയിലാകുകയായിരുന്നു. അതിന് മുൻപ് ഇവർ സന്ദർശിച്ച സാലിസ്ബറിയിലെ എലിസബത്ത് ഗാർഡൻസ്, സ്റ്റർജസിന്റെ ഫ്ലാറ്റ്, എയിംസ്ബറിയിലെ ബാപ്റ്റിസ്റ്റ് ചർച്ച്, ബൂട്സ് ഷോപ്പ്, ഒരു ഓഫ് ലൈസൻസ് ഷോപ്പ്, മാഗിൾട്ടൻ റോഡിലെ വീട് തുടങ്ങിയ സ്ഥലങ്ങളെല്ലാം പോലീസ് സീൽ ചെയ്തു അന്വേഷണം നടത്തുകയാണ്.

നേരത്തേ മാർച്ച് നാലിന് മുൻ റഷ്യൻ ചാരൻ സ്ക്രിപാലിനും മകൾ യൂലിയയ്ക്കുമെതിരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ബ്രിട്ടൻ റഷ്യക്ക് മേൽ ആരോപിച്ചിരുന്നു. ലോക രാഷ്ട്രങ്ങൾ ഉൾപ്പെടെ ബ്രിട്ടനൊപ്പം റഷ്യക്ക് നേരെ തിരിഞ്ഞിരുന്നു. അന്നത്തെ ആക്രമണത്തിന് ശേഷം സ്ക്രിപാലിന്റെ വീടുൾപ്പെടെ നിരവധി സൈറ്റുകളിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടന്ന് വരവേ, ഉണ്ടായ പുതിയ സംഭവ വികാസങ്ങൾ ജനങ്ങളിൽ ഭീതി പടർത്തിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more