1 GBP = 103.16

പുരുഷ ലിംഗത്തിന്റെ ആകൃതിയിൽ പുകപറത്തിയ വിമാനത്തിനെതിരെ നടപടി

പുരുഷ ലിംഗത്തിന്റെ ആകൃതിയിൽ പുകപറത്തിയ വിമാനത്തിനെതിരെ നടപടി

വാഷിങ്‌ടൺ: കഴിഞ്ഞ ദിവസം അമേരിക്കയിലെ വാഷിങ്‌ടണിൽ തെളിഞ്ഞുനിന്ന ആകാശത്തിൽ പുരുഷ ലിംഗത്തിന്റെ ആകൃതിയിൽ പുകപടലം കണ്ട ആളുകൾ ഞെട്ടി. സംഭവമെന്താണെന്ന് അന്തിച്ചു നിന്നവർക്ക് പിന്നെയാണ് കാര്യം പിടികിട്ടിയത്. അമേരിക്കൻ നാവികസേനയുടെ ഇ.എ 18ജി ഗ്രൗളർ ജെറ്റ് ഉപയോഗിച്ച് ഒരു വൈമാനികൻ പറ്റിച്ച പണിയാണിത്. സംഗതി വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ച അമേരിക്കൻ നാവികസേന കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അറിയിച്ചു.

അമേരിക്കയിലെ ഒകനോഗിൽ നൂറടി ഉയരത്തിൽ ആകാശത്തിലാണ് പുരുഷ ലിംഗത്തോട് സാദൃശ്യമുള്ള പുകരൂപം പ്രത്യക്ഷപ്പെട്ടത്. വിഡ്‌ബേ അയർലന്റിലെ നേവൽ സ്റ്റേഷനിൽ നിന്ന് പറന്നുയർന്ന വിമാനമാണ് ആകാശത്ത് പുകമറയുണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അമേരിക്കൻ നാവിക സേനയ്‌ക്ക് കീഴിലെ ഇലക്ട്രോണിക് അറ്റാക്ക് സ്‌ക്വാർഡിലെ വിമാനമാണ് ഇ.എ18ജി ഗ്രൗളർ ജെറ്റ്. എന്നാൽ സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞിട്ടില്ല. ഇത്തരമൊരു സംഭവം അംഗീകരിക്കാനാവില്ലെന്നും ഇതിന് അമേരിക്കൻ നാവികസേനയുമായി ബന്ധമില്ലെന്നും ലഫ്‌റ്റണന്റ് കേണൽ ലെസില്ലെ ഹബ്ബൽ പറഞ്ഞു.

ഇതാദ്യമായല്ല അമേരിക്കൻ നാവികസേന ഇത്തരമൊരു സംഭവത്തിൽ പഴി കേൾക്കുന്നത്. 2014ലും സമാനമായൊരു സംഭവമുണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more