1 GBP = 103.76

എൻ എച്ച് എസിൽ അമേരിക്കൻ മോഡൽ ഹെൽത്ത് കെയർ സിസ്റ്റം നടപ്പാക്കാൻ നിർദ്ദേശം; ജെറമി ഹണ്ടിനെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യം

എൻ എച്ച് എസിൽ അമേരിക്കൻ മോഡൽ ഹെൽത്ത് കെയർ സിസ്റ്റം നടപ്പാക്കാൻ നിർദ്ദേശം; ജെറമി ഹണ്ടിനെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യം

ലോക രാജ്യങ്ങൾക്ക് മാതൃകയായ എൻ എച്ച് എസ് സംവിധാനം പൊളിച്ചെഴുതാനുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വച്ച ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ടിനെതിരെ ജനരോഷമുയരുന്നു. എൻ എച്ച് എസ് ഹെൽത്ത് വിദഗ്ധരും സേവ് എൻ എച്ച് എസ് പ്രവർത്തകരുമടങ്ങിയ വലിയൊരു സംഘമാണ് പുതിയ നീക്കങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

എൻ എച്ച് എസ് സംവിധാനങ്ങളെയപ്പടെ പൊളിച്ചെഴുതി അമേരിക്കൻ ഹെൽത്ത് കെയർ ഇൻഷുറൻസ് മോഡൽ പദ്ധതിയാണ് മുന്നോട്ട് വച്ചിരിക്കുന്നത്. അക്കൗണ്ടബ്ൾ കെയർ ഓർഗനൈസേഷൻ ( എ സി ഒ )ആവിഷ്കരിച്ച് അതിനുള്ളിൽ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സംവിധാനം കൊണ്ട് വരുന്നതിനുള്ള നിർദ്ദേശമാണ് പ്രധാനം. എ സി ഒ ക്ക് ഹെൽത്ത് കെയർ സംവിധാനം സ്വകാര്യ മേഖലയിലേക്ക് വ്യാപിക്കുവാനുള്ള അധികാരവുമുണ്ടാകും.

എൻ എച്ച് എസിലെ സീനിയർ ഒഫീഷ്യൽസും ബി എം എ കൗൺസിൽ അംഗങ്ങളും നടപടിക്കെതിരെ മുന്നോട്ട് വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ നിയമ നടപടികളെടുക്കുമെന്ന് ഇവർ ആവശ്യപ്പെടുന്നു. മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് ആളുകളാണ് എൻ എച്ച് എസിൽ ജോലി ചെയ്യുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more