1 GBP = 103.12

ഉത്തരകൊറിയന്‍ ആകാശത്ത് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍; പ്രകോപനം തുടര്‍ന്നാല്‍ ഉത്തരകൊറിയയെ ആക്രമിക്കാന്‍ മടിക്കില്ലെന്നും അമേരിക്ക

ഉത്തരകൊറിയന്‍ ആകാശത്ത് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍; പ്രകോപനം തുടര്‍ന്നാല്‍ ഉത്തരകൊറിയയെ ആക്രമിക്കാന്‍ മടിക്കില്ലെന്നും അമേരിക്ക

സോള്‍: ആണവ പരീക്ഷണങ്ങള്‍ തുടരുന്ന ഉത്തരകൊറിയയ്ക്ക് താക്കീത് നല്‍കി അമേരിക്ക കൊറിയന്‍ മുനമ്പിന് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തി. റഡാറുകളുടെ ശ്രദ്ധയില്‍ പെടാതെ ആക്രമണം നടത്താന്‍ ശേഷിയുള്ള സ്‌റ്രെല്‍ത്ത് ഫൈറ്ററുകളും ബോംബര്‍ വിമാനങ്ങളുമാണ് കൊറിയന്‍ ആകാശത്തുകൂടി അമേരിക്ക പറത്തിയത്. ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രാലയമാണ് ഇതിനെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

അമേരിക്കയുടെ ശക്തിപ്രകടനത്തില്‍ നാല് എഫ്. 35 ബി വിമാനങ്ങളും രണ്ട് ബി. ഒന്ന് വിമാനങ്ങളും ഉണ്ടായിരുന്നു. ഉത്തരകൊറിയയുടെ വെല്ലുവിളികളെ നേരിടാനുള്ള ശേഷി അമേരിക്കയ്ക്കുണ്ടെന്ന് തെളിയിക്കാനാണ് ഈ പ്രകടനമെന്നും ദക്ഷിണകൊറിയ പറഞ്ഞു.
ഉത്തരകൊറിയ സെപ്തംബര്‍ മൂന്നിന് ശക്തിയേറിയ ആണവ പരീക്ഷണം നടത്തിയതിന് പിന്നാലെ വെള്ളിയാഴ്ച ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവും നടത്തിയിരുന്നു. ഇതേ തുടന്നാണ് യു.എസിന്റെ സൈനികാഭ്യാസം.

ദക്ഷിണകൊറിയയുടെ എഫ് 15 കെ യുദ്ധവിമാനങ്ങളും സൈനികാഭ്യാസത്തില്‍ പങ്കെടുത്തു.
തുടര്‍ച്ചയായി ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയതിന് ഉത്തരകൊറിയയ്‌ക്കെതിരെ ഐക്യരാഷ്ട്രസഭ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പ്രകോപനം തുടര്‍ന്നാല്‍ ഉത്തരകൊറിയയെ ആക്രമിക്കാന്‍ മടിക്കില്ലെന്നും അമേരിക്ക അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more