1 GBP = 104.08

അമേരിക്കയിലേക്ക് യാത്രാവിലക്ക്: ട്രംപിന്റെ തീരുമാനത്തിന് സുപ്രിംകോടതി അംഗീകാരം

അമേരിക്കയിലേക്ക് യാത്രാവിലക്ക്: ട്രംപിന്റെ തീരുമാനത്തിന് സുപ്രിംകോടതി അംഗീകാരം

വാഷിങ്ടണ്‍: വിവിധ മുസ്‌ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്ക് അമേരിക്കന്‍ സുപ്രിംകോടതിയുടെ അംഗീകാരം. ഭരണമേറ്റയുടന്‍ ഡൊണള്‍ഡ് ട്രംപ് നടപ്പാക്കിയ ഈ നയത്തിന് അമേരിക്കയില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നെങ്കിലും തീരുമാനവുമായി ട്രംപ് മുന്നോട്ടുപോകുകയായിരുന്നു.

നേരത്തെ വിവിധ കീഴ്‌കോടതികള്‍ പുതിയ നിയമത്തിനെതിരേ വിധി പുറപ്പെടുവിച്ചെങ്കിലും സുപ്രിംകോടതി വിധി ട്രംപിന് അനുകൂലമാകുകയായിരുന്നു. ഭീകരാക്രമണ സാധ്യത പരിഗണിച്ചാണ് വിവിധ മുസ്‌ലിംരാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അമേരിക്കന്‍ യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. നിലവില്‍ ഇ​​റാ​​ന്‍, ലി​​ബി​​യ, സോ​​മാ​​ലി​​യ, സി​​റി​​യ, യെ​​മ​​ന്‍ എ​​ന്നീ​​രാ​​ജ്യ​​ങ്ങ​​ളി​​ല്‍​​നി​​ന്നു​​ള്ള യാ​​ത്ര​​ക്കാ​​ര്‍​​ക്കാ​​ണു യു​​എ​​സി​​ല്‍ പ്ര​​വേ​​ശ​​ന വി​​ലക്കുള്ളത്. നേരത്തെ, പട്ടികയിലുണ്ടായിരുന്ന ഇറാഖ്, ഛാഡ് തുടങ്ങിയ രാജ്യങ്ങളെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

അമേരിക്കന്‍ യാത്രാവിലക്കിനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന് അനുകൂലമായി അഞ്ച് ജഡ്ജിമാര്‍ നിലകൊണ്ടപ്പോള്‍ പാനലിലുണ്ടായിരുന്ന നാലുപേര്‍ എതിര്‍പ്പ് അറിയിച്ചു. ​ട്രം​​പി​​ന്‍റെ ഉ​​ത്ത​​ര​​വ് മു​​സ്‌​​ലിം​​ക​​ള്‍​​ക്ക് എ​​തി​​രേ​​യു​​ള്ള വി​​വേ​​ച​​ന​​മാ​​ണെ​​ന്നും ട്രം​​പ് അ​​മി​​താ​​ധി​​കാ​​രം പ്ര​​യോ​​ഗി​​ച്ചു​​വെ​​ന്നു​​മു​​ള്ള വാ​​ദം കോ​​ട​​തി ത​​ള്ളി​​ക്ക​​ള​​ഞ്ഞു. അ​​ഞ്ചു ജ​​ഡ്ജി​​മാ​​ര്‍ യാ​​ത്രാ​​വി​​ല​​ക്ക് ശ​​രി​​വ​​ച്ച​​പ്പോ​​ള്‍ നാ​​ലു​​പേ​​ര്‍ വി​​യോ​​ജ​​ന​​ക്കു​​റി​​പ്പെ​​ഴു​​തി. കു​​ടി​​യേ​​റ്റം നി​​യ​​ന്ത്രി​​ക്കാ​​ന്‍ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റു​​മാ​​ര്‍​​ക്ക് അ​​ധി​​കാ​​ര​​മു​​ണ്ടെ​​ന്ന് ഭൂ​​രി​​പ​​ക്ഷ വി​​ധി​​ന്യാ​​യ​​ത്തി​​ല്‍ ചീ​​ഫ് ജ​​സ്റ്റീ​​സ് ജോ​​ണ്‍ റോ​​ബ​​ര്‍​​ട്ട്സ് എ​​ഴു​​തി. ഇ​​തേ​​സ​​മ​​യം മു​​സ്‌​​ലിം വി​​രു​​ദ്ധ​​ത​​യാ​​ണ് യാ​​ത്രാ​​വി​​ല​​ക്കി​​നു ഭ​​ര​​ണ​​കൂ​​ട​​ത്തെ പ്രേ​​രി​​പ്പി​​ച്ച​​തെ​​ന്നു വ്യ​​ക്ത​​മാ​​ണെ​​ന്നു നാ​​ലു ജ​​ഡ്ജി​​മാ​​ര്‍​​ക്കു വേ​​ണ്ടി ജ​​സ്റ്റീ​​സ് സോ​​ണി​​യാ സോ​​ട്ടോ​​മേ​​യ​​ര്‍ എ​​ഴു​​തി​​യ വി​​യോ​​ജ​​ന​​ക്കു​​റി​​പ്പി​​ല്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി.

തന്റെ ഭരണമികവിനുള്ള അംഗീകാരമാണ് സുപ്രിംകോടതി വിധിയെന്ന് വിധിയോട് ട്രംപ് പ്രതികരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more