1 GBP = 103.61
breaking news

ആമസോൺ മേഖലയിലെ ആദ്യ കർദിനാളായി ലിയോനാർഡോ സ്റ്റെയ്‌നർ

ആമസോൺ മേഖലയിലെ ആദ്യ കർദിനാളായി ലിയോനാർഡോ സ്റ്റെയ്‌നർ

റെയോ ഡി ജനീറോ: ബ്രസീലിയൻ നഗരമായ മനാസിന്റെ ആർച്ച് ബിഷപ്പായ ലിയോനാർഡോ സ്റ്റെയ്‌നർ ആഗസ്റ്റ് 27 ന് ഫ്രാൻസിസ് മാർപാപ്പയുടെ മുന്നിൽ മുട്ടുകുത്തുമ്പോൾ, ആമസോൺ മേഖലയിൽനിന്നുള്ള ആദ്യ കർദിനാളായി ചരിത്രം കുറിക്കും. മേയ് അവസാനം ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച 21 പുതിയ കർദിനാൾമാരിൽ ഒരാളാണ് 71 കാരനായ സ്റ്റെയ്‌നർ. 

മംഗോളിയയിലെ ഉലാൻബാതറിലെ അപ്പോസ്തലിക് പ്രിഫെക്‌റ്റായ ജോർജിയോ മാരെങ്കോ, സാന്റിയാഗോയിലെ ബിഷപ് റോബർട്ട് മക്‌എൽറോയ്, നൈജീരിയയിലെ എക്‌വുലോബിയ ബിഷപ് പീറ്റർ ഒക്‌പലെകെ എന്നിവരാണ് മറ്റ് നിയുക്ത കർദിനാൾമാർ.

ഒമ്പത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ പ്രദേശം യൂറോപ്യൻ യൂനിയനെക്കാൾ വലുതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more