1 GBP = 103.69

ലോകപ്രശസ്ത ഓൺലൈൻ റീട്ടെയ്ൽ സ്ഥാപനമായ ആമസോണിൽ ജീവനക്കാരെ പണിയെടുപ്പിക്കുന്നത് അടിമകളെപ്പോലെ; ആഴ്ചയിൽ 55 മണിക്കൂറോളം വിശ്രമമില്ലാത്ത ജോലി; ടോയ്‌ലെറ്റിൽ പോകുന്നതിനൊക്കെ പ്രത്യേക സമയം

ലോകപ്രശസ്ത ഓൺലൈൻ റീട്ടെയ്ൽ സ്ഥാപനമായ ആമസോണിൽ ജീവനക്കാരെ പണിയെടുപ്പിക്കുന്നത് അടിമകളെപ്പോലെ; ആഴ്ചയിൽ 55 മണിക്കൂറോളം വിശ്രമമില്ലാത്ത ജോലി; ടോയ്‌ലെറ്റിൽ പോകുന്നതിനൊക്കെ പ്രത്യേക സമയം

ലണ്ടൻ: ലോകത്തിലെ പ്രമുഖ ഓൺലൈൻ റീട്ടെയ്ൽ സ്ഥാപനമായ ആമസോണിന്റെ വെയർഹൌസിൽ ജീവനക്കാർ പണിയെടുക്കുന്നത് അടിമകളെപ്പോലെയെന്ന് റിപ്പോർട്ട്. ആമസോണിന്റെ യുകെയിലെ പുതിയ വെയർഹൌസായ എസ്സെക്സിലെ ടിൽബറി വെയർഹൌസിൽ മാദ്ധ്യമ പ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായത്. പതിനൊന്ന് ഫുടബോൾ മൈതാനത്തിന്റെ വലിപ്പത്തിലുള്ളതാണ് യൂറോപ്പിലെ തന്നെ ഏറ്റവും വലുതെന്നു പറയാവുന്ന ഈ വെയർഹൌസ്. 55 മണിക്കൂറുകളോളം ആഴ്ചയിൽ വിശ്രമമില്ലാതെ ജോലിയെടുക്കുന്ന പലരെയും ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയും ഇവിടെ കാണാം.

നൂറ് കണക്കിന് ജോലിക്കാരുള്ള ഈ വെയർഹൌസിൽ ഓരോ ജോലിക്കാരും മണിക്കൂറിൽ 300 സാധനങ്ങളാണ് പാക്കിങ് നടത്തേണ്ടത്. ഇത് കൃത്യമായി വീക്ഷിക്കാൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ലക്‌ഷ്യം കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് സ്‌ക്രീനിൽ തെളിഞ്ഞു വരും. ജോലി നഷ്ടപ്പെടാതിരിക്കാൻ ജീവനക്കാർ അടിമകളെപ്പോലെ പണിയെടുക്കുകയാണ്. ടോയ്‌ലെറ്റിൽ പോകണമെങ്കിൽ തന്നെ അതിന് പ്രത്യേക സമയമുണ്ടെന്ന് ജീവനക്കാർ പറയുന്നു. ടോയ്‌ലെറ്റിൽ എത്തണമെങ്കിൽ തന്നെ കാൽ മണിക്കൂറോളം നടക്കണം.

രാവിലെ 7.30 ന് ആരംഭിക്കുന്ന ഷിഫ്റ്റ് വൈകുന്നേരം ആറു മണിക്കാണ് അവസാനിക്കുന്നത്, ഇതിൽ അര മണിക്കൂർ വീതമുള്ള രണ്ട് ബ്രേക്ക് ടൈമുകളാണ് അനുവദിച്ചിട്ടുള്ളത്. ആർക്കും ഇരിക്കാൻ സൗകര്യമില്ല, പല ജീവനക്കാരും ജോലിക്കിടയിൽ നിന്നുറങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

യുകെയുടെ മറ്റ് ഭാഗങ്ങളിലുള്ള വെയർഹൌസുകളിലും സ്ഥിതി വ്യത്യസ്തമല്ല. സ്കോട്ട്ലാൻഡിലെ ഒരു വെയർഹൌസിൽ കഴിഞ്ഞ വർഷം മാത്രം 43 തവണയാണ് ആംബുലൻസ് എത്തിയത്. അന്വേഷണത്തോട് പ്രതികരിച്ച ആമസോൺ വക്താവ്, ആമസോൺ ജീവനക്കാർക്ക് ജോലി ചെയ്യുന്നതിന് മതിയായ സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നുണ്ടെന്നും മാന്യമായ വേതനവും നൽകുന്നുണ്ടെന്നും അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more