1 GBP = 103.85

സുഷമാ സ്വരാജിന്റെ താക്കീത്; ആമസോണ്‍ ചവിട്ടി വില്‍പന നിര്‍ത്തിവെച്ചു

സുഷമാ സ്വരാജിന്റെ താക്കീത്; ആമസോണ്‍ ചവിട്ടി വില്‍പന നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിക്കുന്ന തരത്തിലുള്ള ഉല്‍പ്പന്നം വില്‍പന നടത്തിയതിന്റെ പേരില്‍ വിവാദത്തിലായ ആമസോണ്‍ വില്‍പന നിര്‍ത്തിവെച്ചു. കാനഡയില്‍ ഇന്ത്യന്‍ പതാകയുടെ നിറത്തിലും രൂപത്തിലും നിര്‍മിച്ച ചവിട്ടി വിറ്റതിന് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് ആമസോണിന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് താക്കീത് നല്‍കിയതിനെ തുടര്‍ന്നാണ് ആമസോണിന്റെ കാനഡയിലെ വെബ്‌സൈറ്റ് ചവിട്ടിയുടെ വില്‍പന നിര്‍ത്തിവെച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെ ഈ ഉല്‍പന്നത്തിന്റെ വില്‍പന നിര്‍ത്തിവെച്ചതായി ആമസോണ്‍ വക്താവ് വ്യക്തമാക്കി.

ആമസോണ്‍ മാപ്പുപറയണമെന്നും ദേശീയപതാകയെ അധിക്ഷേപിക്കുന്ന ഉത്പന്നങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും സുഷമാ സ്വരാജ് ട്വിറ്ററില്‍ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ ആമസോണ്‍ അധികൃതര്‍ക്കാര്‍ക്കും ഇന്ത്യ വിസ നല്‍കില്ലെന്നും മുന്‍പ് അനുവദിച്ച വിസകള്‍ റദ്ദാക്കുമെന്നും അവര്‍ അറിയിച്ചിരുന്നു. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറോട് ആമസോണുമായി ബന്ധപ്പെടാനും വിദേശകാര്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

ആമസോണിന്റെ കാനഡയിലെ വെബ്‌സൈറ്റില്‍ ഇന്ത്യയുടെ അടക്കം പല രാജ്യങ്ങളുടെയും ദേശീയപതാകയുടെ മാതൃകയിലുള്ള ചവിട്ടികള്‍ വില്‍പനയ്ക്കുണ്ടായിരുന്നു. ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ചവിട്ടി വില്‍പനയ്ക്കുവെച്ചതായുള്ള വാര്‍ത്തയെ തുടര്‍ന്ന് കനത്ത വിമര്‍ശനങ്ങളുമായി ആമസോണിന്റെ ട്വിറ്റര്‍ പേജില്‍ ഇന്ത്യക്കാരുടെ കമന്റുകള്‍ നിറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more