1 GBP = 104.17

ക്യൂ നിൽക്കണ്ട, പൈസ അടയ്ക്കാൻ കാത്ത് നിൽക്കണ്ട; ആമസോൺ ഗോ സൂപ്പർമാർക്കറ്റ് ഇന്ന് ജനങ്ങൾക്കായി തുറന്ന് കൊടുക്കും

ക്യൂ നിൽക്കണ്ട, പൈസ അടയ്ക്കാൻ കാത്ത് നിൽക്കണ്ട; ആമസോൺ ഗോ സൂപ്പർമാർക്കറ്റ് ഇന്ന് ജനങ്ങൾക്കായി തുറന്ന് കൊടുക്കും

സീറ്റിൽ: റീട്ടെയിൽ രംഗത്ത് വിപ്ളവാത്മകമായ കുതിച്ച് ചാട്ടം നടത്തി ആമസോൺ ഗോ സൂപ്പർ മാർക്കറ്റ് ജനങ്ങൾക്കായി ഇന്ന് മുതൽ തുറന്ന് കൊടുക്കും. അമേരിക്കയിലെ സീറ്റിലിലാണ് ആമസോണിന്റെ ആദ്യ സൂപ്പർമാർക്കറ്റ് ആരംഭിക്കുന്നത്. ‘ജെസ്റ് വാൽക്ക് ഔട്ട് ‘ എന്ന സാങ്കേതിക വിദ്യയാണ് പദ്ധതിക്ക് പുറകിൽ. ഉപഭോക്താക്കളുടെ മൊബൈലിൽ ആമസോൺ ഗോ അപ്പ്ലിക്കേഷൻ മാത്രം മതിയാകും. സ്റ്റോറിൽ കയറുന്പോൾ തന്നെ മൊബൈലിലെ അപ്പ്ലിക്കേഷൻ ബാർകോഡ് സ്കാൻ ചെയ്താൽ മാത്രം മതിയാകും.

നൂറുകണക്കിന് ക്യാമറകളുടെയും സെൻസറുകളുടെയും സഹായത്തോടെ പ്രവർത്തിക്കുന്ന സംവിധാനം ഉപഭോക്താവ് ഷെൽഫിൽ നിന്നും എടുക്കുന്ന സാധങ്ങളുടെ വില ആമസോൺ അക്കൗണ്ടിലേക്ക് ആഡ് ചെയ്യും, സാധനങ്ങൾ തിരികെ ഷെൽഫിൽ വച്ചാലും അതിന്റെ തുക ആട്ടോമാറ്റിക്കായി അക്കൗണ്ടിൽ കുറവ് വരും. ഉപഭോക്താവ് ഷോപ്പിംഗ് കഴിഞ്ഞു തിരികെ ഇറങ്ങുന്നതും ക്യാമറകളുടെ സഹായത്തോടെ മനസ്സിലാക്കുന്ന സംവിധാനം, വാങ്ങിയ സാധനങ്ങളുടെ തുക ആമസോൺ ഗോയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അക്കൗണ്ടിൽ നിന്നും ഈടാക്കും. അതുകൊണ്ട് തന്നെ ഉപഭോക്താവിന് ഒട്ടും സമയം നഷ്ടപ്പെടുന്നില്ല.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സീറ്റിലിലെ ആമസോൺ ഹെഡ് ക്വാർട്ടേഴ്‌സിൽ പരീക്ഷണാടിസ്ഥാനത്തിൽ ജീവനനക്കാർക്കായി ആമസോൺ ഗോ സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നുണ്ടായിരുന്നു. 2017 ആദ്യത്തോടെ അവതരിപ്പിക്കാനിരുന്ന പദ്ധതി ചില സാങ്കേതിക തടസ്സങ്ങൾ മൂലം നീളുകയായിരുന്നു. ഉണ്ടായിരുന്ന പോരായ്മകൾ മുഴുവനും പരിഹരിച്ചതായി കന്പനി അധികൃതർ പറഞ്ഞു. എന്നാൽ കൂടുതൽ സ്റ്റോറുകൾ ആരംഭിക്കുന്നതിനോ സാങ്കേതിക വിദ്യ കൈമാറുന്നതിനോ കന്പനി തീരുമാനമെടുത്തിട്ടില്ലെന്ന് വൈസ് പ്രസിഡന്റ് ഗിയന പ്യൂരിനി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more