1 GBP = 103.89

നടിയെ ആക്രമിച്ച കേസ് ആളൂർ സിനിമയാക്കുന്നു; മമ്മൂട്ടിയും ദിലീപും പ്രധാന വേഷത്തിൽ

നടിയെ ആക്രമിച്ച കേസ് ആളൂർ സിനിമയാക്കുന്നു; മമ്മൂട്ടിയും ദിലീപും പ്രധാന വേഷത്തിൽ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നത് സംബന്ധിച്ച് നേരത്തെ തന്നെ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ കേസിലെ പ്രധാന പ്രതി പൾസർ സുനിയുടെ അഭിഭാഷകനായിരുന്ന അഡ്വ. ബി. എ ആളൂർ സംഭവം സിനിമയാക്കുന്നതായി വാർത്തകൾ. ഷാജി കൈലാസിന്റെ ശിഷ്യനും എഴുത്തുകാരനുമായ സലിം ഇന്ത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘അവാസ്തവം’ എന്നാണ് ചിത്രത്തിന് പേര് നിശ്ചയിച്ചിരിക്കുന്നത്. പത്ത് കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. അഡ്വ. ആളൂരിന്റെ മേൽനോട്ടത്തിലുള്ള ഐഡിയൽ ക്രിയേഷൻസാണ് ചിത്രം നിർമിക്കുന്നതെന്നാണ് വിവരം. കേസിൽ പ്രതിപ്പട്ടികയിലുള്ള നടൻ ദിലീപ് ചിത്രത്തിൽ ഡിജിപി ലോകനാഥ് ബെഹ്റയുടെ വേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരങ്ങൾ. കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ മഞ്ചേരി ശ്രീധരൻ നായരായി മമ്മൂട്ടി എത്തുമെന്നും വിവരങ്ങളുണ്ട്.

ആക്രമിക്കപ്പെട്ട നടിയായി വിദ്യാ ബാലനോ അനുഷ്ക ഷെട്ടിയോ എത്തുമെന്നാണ് സൂചനകൾ. വരലക്ഷ്മി ശരത്കുമാർ എഡിജിപി സന്ധ്യയുടെ വേഷം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു. അഡ്വ. ആളൂരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുന്നതേയുള്ളൂവെന്നാണ് സൂചനകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more