1 GBP = 103.33

ജീവിതച്ചെലവേറി; അലവന്‍സ്‌ പ്രഖ്യാപിച്ച്‌ സൗദി രാജാവ്‌

ജീവിതച്ചെലവേറി; അലവന്‍സ്‌ പ്രഖ്യാപിച്ച്‌ സൗദി രാജാവ്‌

റിയാദ്‌: സര്‍ക്കാര്‍ നടപടികളുടെ അനന്തരഫലമായി ജീവിതച്ചെലവുയര്‍ന്ന സാഹചര്യത്തില്‍ സൗദി അറേബ്യന്‍ ജനതയ്‌ക്ക്‌ ആശ്വാസമേകി അലവന്‍സ്‌ പ്രഖ്യാപനവുമായി സല്‍മാന്‍ രാജാവ്‌.
ഗാര്‍ഹിക പാചകവാതക വിലവര്‍ധനയും മൂല്യവര്‍ധിത നികുതി (വാറ്റ്‌) യും മൂലം വലയുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ അടുത്ത ഒരുവര്‍ഷത്തേക്ക്‌ 1,000 റിയാലിന്റെ അലവന്‍സാണ്‌ സല്‍മാന്‍ രാജാവ്‌ പ്രഖ്യാപിച്ചത്‌.

യെമനുമായി മൂന്നുവര്‍ഷമായി തുടരുന്ന യുദ്ധത്തിന്റെ മുന്‍നിരയിലുള്ള സൈനികര്‍ക്ക്‌ 5,000 റിയാല്‍ വീതം അനുവദിക്കാനും ഉത്തരവിലുണ്ട്‌.സമ്പദ്‌വ്യവസ്‌ഥയിലെ വൈവിധ്യവത്‌കരണം ലക്ഷ്യമിട്ട്‌ ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാജ്യമായ സൗദി അറേബ്യ കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ പാചകവാതകം അടക്കമുള്ളവയ്‌ക്ക്‌ ഇരട്ടിയിലധികം വിലവര്‍ധിപ്പിച്ചത്‌.

ഇതിനുപുറമേ വന്‍തോതില്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ചുശതമാനം വാറ്റും ഏര്‍പ്പെടുത്തി. സമ്പദ്‌രംഗം പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച പരിഷ്‌കാരങ്ങള്‍ ചില ജനവിഭാഗങ്ങള്‍ക്ക്‌ അമിതഭാരം വരുത്തുന്നതാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണു നടപടിയെന്നു രാജാവിന്റെ പ്രഖ്യാപനത്തിലുണ്ട്‌.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more