1 GBP = 103.76

ആശുപത്രി അധികൃതരുടെ ഉദാസീനത; ഉത്തര്‍പ്രദേശില്‍ കട്ടിലില്‍ നിന്നും താഴെവീഴാതിരിക്കാന്‍ രോഗികളെ കെട്ടിയിട്ടു

ആശുപത്രി അധികൃതരുടെ ഉദാസീനത; ഉത്തര്‍പ്രദേശില്‍ കട്ടിലില്‍ നിന്നും താഴെവീഴാതിരിക്കാന്‍ രോഗികളെ കെട്ടിയിട്ടു

അലിഗഢ്: കട്ടിലില്‍ നിന്നും രോഗി താഴെ വീഴാതിരിക്കാനായി രോഗികളുടെ കാലുകള്‍ കട്ടിലില്‍ കെട്ടിയിട്ട് ആശുപത്രി അധികൃതരുടെ ക്രൂരത. ഉത്തര്‍പ്രദേശിലെ അലിഗഢ് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളെജിലാണ് ആശുപത്രി അധികൃതര്‍ രണ്ട് രോഗികളുടെ കാലുകള്‍ കെട്ടിയിട്ടത്.

കട്ടിലുകള്‍ക്ക് സൈഡ് ഗാര്‍ഡ് ഇല്ലാത്തതിനാല്‍ രോഗികള്‍ താഴെ വീഴാതിരിക്കാനാണ് ഇത്തരത്തില്‍ രോഗികളെ കെട്ടിയിട്ടിരിക്കുന്നത്. ആശുപത്രി അധികൃതര്‍ക്ക് എല്ലാ സമയവും രോഗികളുടെ കൂടെ ചെലവഴിക്കാന്‍ സാധിക്കാത്തതിനാലാണ് ഇത്തരത്തില്‍ ചെയ്തതെന്നും ആശുപത്രിയിലെ മെഡിക്കല്‍ ചീഫായ സാ സെയിദി പറഞ്ഞു.

റെയില്‍വെ ട്രാക്കിന് സമീപത്തുനിന്നും പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ രണ്ടു പേരെയും റെയില്‍വെ പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇവരുടെ ബന്ധുക്കള്‍ ആരും തന്നെ ഇവരെ തേടിയെത്തിയിട്ടില്ല. അതിനാല്‍ മുഴുവന്‍ സമയവും രോഗികളെ നോക്കി നില്‍ക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more