1 GBP = 103.12

ആൽഫി വിട പറഞ്ഞ, അഞ്ചു ദിവസത്തിന് ശേഷം

ആൽഫി വിട പറഞ്ഞ, അഞ്ചു ദിവസത്തിന് ശേഷം

ലിവർപൂൾ: ആൽഫി ലോകത്തോടെ വിടപറഞ്ഞു, ഏവരെയും കണ്ണീരിലാഴ്ത്തി. ജീവൻ രക്ഷാ ഉപകരണങ്ങൾ നീക്കി അഞ്ച് ദിവസത്തിന് ശേഷമാണ് ആൽഫി ലോകത്തോട് വിട പറഞ്ഞത്. ഇന്ന് വെളുപ്പിന് രണ്ടരയോടെയാണ് ലിവർപൂളിലെ ആൽഡർ ഹേയ് ആശുപത്രിയിൽ ആൽഫി ഇവാൻസ് മരണമടഞ്ഞത്. ഇരുപത്തിമൂന്ന് മാസം പ്രായം മാത്രമുള്ള ആൽഫി ജനിച്ചപ്പോൾ തന്നെ നിരവധി വൈകല്യങ്ങളുണ്ടായിരുന്നു. ഏറെ നാളത്തെ നിയമയുദ്ധത്തിന് ശേഷമായിരുന്നു ആൽഫിയുടെ ജീവൻ രക്ഷാ ഉപകരണങ്ങൾ ആശുപത്രി അധികൃതർ നീക്കം ചെയ്തത്.

ഒരു വർഷത്തോളമായി ആൽഫി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് ജീവൻ നിലനിറുത്തിയിരുന്നത്. പലപ്പോഴും ആശുപത്രി അധികൃതർ ആൽഫിയെ വെന്റിലേറ്ററിൽ നിന്നും മാറ്റണമെന്ന് നിർദ്ദേശിച്ചപ്പോഴും മാതാപിതാക്കളുടെ നിർബന്ധ പ്രകാരമാണ് വെന്റിലേറ്റർ നീക്കം ചെയ്യാതിരുന്നത്. ഒടുവിൽ ആശുപത്രി അധികൃതർക്ക് കോടതിയെ സമീപിക്കേണ്ടി വന്നു. എന്നാൽ ചികിത്സിച്ച് ഭേദപ്പെടുത്താൻ കഴിയാത്ത അവസ്ഥയിൽ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്താൽ ആശുപത്രിയിൽ കഴിയുന്ന ആൽഫിക്ക് ഇനി മികച്ച പാലിയേറ്റിവ് കെയർ നൽകിയാൽ മതിയെന്ന കോടതി ഉത്തരവിനെതിരെ, പിതാവ് ഇവാൻസ് നൽകിയ അപ്പീലാണ് തിങ്കളാഴ്ച ഹൈക്കോടതി തള്ളിയത്. ഇറ്റലിയിൽ മികച്ച ചികിത്സക്ക് കൊണ്ടുപോകാമെന്ന മാതാപിതാക്കളുടെ തീരുമാനത്തെയും കോടതി എതിർത്ത് വിധി പുറപ്പെടുവിച്ചിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങൾ മാറ്റിയാൽ ആൽഫി അധിക സമയം ജീവിച്ചിരിക്കില്ല എന്ന ഡോക്ടർമാരുടെ വാദവും എടുത്ത് കാട്ടിയാണ് ഇവാൻസ് വീണ്ടും അപ്പീൽ നൽകിയത്. എന്നാൽ അതും ഫലമുണ്ടായില്ല. ഫ്രാൻസിന് മാർപ്പാപ്പയും ആൽഫിയുടെ കേസിൽ ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് ഇറ്റലിയിലെ ആശുപത്രിയിൽ ആൽഫിയുടെ ചികിത്സക്കുള്ള തായ്യാറെടുപ്പുകൾ നടത്തിയത്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more