1 GBP = 104.06

മദ്യത്തിന്റെ ഉപഭോഗം ക്രമാതീതമായി കൂടുന്നു; എൻ എച്ച് ആശുപത്രികളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; ലഹരി വിമോചന പ്രവർത്തനത്തിനുള്ള സർക്കാർ ഫണ്ട് വെട്ടിച്ചുരുക്കിയത് എൻ എച്ച് എസിന് തിരിച്ചടി

മദ്യത്തിന്റെ ഉപഭോഗം ക്രമാതീതമായി കൂടുന്നു; എൻ എച്ച് ആശുപത്രികളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; ലഹരി വിമോചന പ്രവർത്തനത്തിനുള്ള സർക്കാർ ഫണ്ട് വെട്ടിച്ചുരുക്കിയത് എൻ എച്ച് എസിന് തിരിച്ചടി

ലണ്ടൻ: മദ്യത്തിന്റെ അമിത ഉപഭോഗം മൂലം എൻ എച്ച് എസ് ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അഡിക്ഷൻ സപ്പോർട്ട് സർവീസുകൾക്കുള്ള ഫണ്ടിൽ വന്ന കുറവാണ് ആശുപതികളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പുറത്ത് വിട്ട കണക്ക് പ്രകാരം 2017 ൽ 1.1 മില്യൺ ആളുകളാണ് ഇത്തരത്തിൽ എൻ എച്ച് എസ് ആശുപത്രികളിലെത്തിയത്.

ലഹരി വിമുക്ത പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കിയപ്പോൾ തന്നെ നിരവധി രാഷ്ട്രീയ നേതാക്കളും മറ്റുള്ളവരും സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഡ്രഗ് ആൻഡ് ആൽക്കഹോൾ സപ്പോർട്ട് സർവീസുകൾക്ക് കഴിഞ്ഞ നാല് വർഷം കൊണ്ട് അനുവദിക്കുന്ന ഫണ്ടിൽ 16 ശതമാനത്തിന്റെ കുറവാണ് വന്നിട്ടുള്ളത്. പുതിയ കണക്കുകൾ പ്രകാരം ഇത്തരത്തിൽ ആശുപത്രികളിൽ അഡ്മിറ്റ് ആകുന്നവരുടെ എണ്ണത്തിൽ 13 ശതമാനം വർദ്ധനവും വന്നിട്ടുണ്ട്.

ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് പുറത്ത് വരുന്ന പുതിയ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. ഡ്രഗ് ആൻഡ് സപ്പോർട്ട് സർവീസിന് നൽകിയിരുന്ന തുകയിൽ 43 മില്യൺ പൗണ്ടിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. ഇത് ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കുക മാത്രമല്ല, ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ കാര്യമായ സമ്മർദ്ദവമുണ്ടാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

2005 മുതൽ പ്രായമായവരിൽ ആൽക്കഹോൾ ഉപഭോഗം കുറവായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്, എന്നാൽ യുവാക്കളുടെയിടയിൽ ഇത് ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. കുട്ടികളുടെ മരണങ്ങളിലും അപകടങ്ങളിലും 37 ശതമാനവും രക്ഷിതാക്കളുടെ ലഹരി ഉപഭോഗവുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൗൺസിലുകൾക്ക് അനുവദിക്കുന്ന ഫണ്ടിൽ വരുന്ന കുറവാണ് ഇത്തരം സംഭവങ്ങൾ വർദ്ധിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more