1 GBP =

ഈ ക്രിസ്മസിന് പള്ളികളിലും മത്സരങ്ങളിലും പാടാൻ ഫാ.ഷാജി തുമ്പേച്ചിറയുടെ പുതിയ ആൽബം “മഹിമയുടെ ഗോശാല “യിലെ ഗാനങ്ങൾ യു ട്യൂബിൽ………..

ഈ ക്രിസ്മസിന് പള്ളികളിലും മത്സരങ്ങളിലും പാടാൻ  ഫാ.ഷാജി തുമ്പേച്ചിറയുടെ പുതിയ ആൽബം “മഹിമയുടെ ഗോശാല “യിലെ ഗാനങ്ങൾ യു ട്യൂബിൽ………..

അലക്സ് വർഗീസ്
ലണ്ടൻ:- ക്രിസ്മസ് കാലത്തു പള്ളികളിലും , അസോസിയേഷൻ പരിപാടികളിലും , കാരൾ ഗാന മത്സരങ്ങളിലും ഒക്കെ പാടാൻ ഉതകുന്ന പതിനാറു ഗാനങ്ങൾ ഉൾപ്പെടുത്തി ക്രിസ്തീയ ഭക്തി ഗാന രംഗത്ത് സമാനതകൾ ഇല്ലാത്ത അനവധി ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവഹിച്ച ഫാ. ഷാജി തുമ്പേച്ചിറ അച്ചന്റെ നേതൃത്വത്തിൽ ഉള്ള സെലിബ്രന്റ്‌സ് ഇന്ത്യ പുതിയ സംഗീത ആൽബം പുറത്തിറക്കി. പള്ളികളിൽ പാതിരാകുർബാനക്കും പാടാൻ ഉതകുന്ന രീതിയിലും , ക്രിസ്മസ് ആഘോഷ പരിപാടികളിൽ പാടാൻ പറ്റുന്ന രീതിയിൽ ഉള്ള ഗാനങ്ങൾ കോർത്തിണക്കി ആണ് ഈ ഗാന സമാഹാരം പുറത്തിറക്കിയിരിക്കുന്നത് . ഫാ.ഷാജി തുമ്പേചിറയെ കൂടാതെ ഫാ സെബാസ്റ്റ്യൻ ചാമക്കാല, ഐസക് ജോൺ , ടോജോ തങ്കച്ചൻ ,മൊബൈറ്റ് രാജൻ ,ബ്രാ. ജോസ് പനച്ചിക്കാട്,ബിജു കാഞ്ഞിരപ്പള്ളി,ഫെബി ഫ്രാൻസിസ്,വിൻവി വർഗീസ്,ജെബിൻ കെ ജോസ്,മെൽവിൻ മൈക്കിൾ,ബിബിൻ ജോസഫ് എന്നിവരും വിവിധ ഗാനങ്ങളുടെ രചനയും സംഗീതവും നിർവഹിച്ചിട്ടുണ്ട് .കെസ്റ്റർ , വിൽ‌സൺ പിറവം , ദലീമ, ബോബി സേവ്യർ ,ജോസഫ് പ്രസാദ് ഉൾപ്പടെ ഉള്ള കേരളത്തിലെ പ്രമുഖ ഗായകർ ആണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .സി ഡി റിലീസ് ചെയ്തതോടൊപ്പം തന്നെ യു ട്യൂബിലും എല്ലാ ഗാനങ്ങളും അപ്ലോഡ്ചെയ്തിട്ടുണ്ട് ,വരും ദിവസങ്ങളിൽ കരൊക്കെയും അപ്ലോഡ് ചെയ്യും ,ഒറിജിനൽ സി ഡി ആവശ്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ .07737171244

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more