1 GBP = 103.70

കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ അലന്‍സിയറുടെ ഒറ്റയാള്‍ പോരാട്ടം; ‘ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധം’

കമലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ അലന്‍സിയറുടെ ഒറ്റയാള്‍ പോരാട്ടം; ‘ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധം’

കാസര്‍ഗോഡ്: സംവിധായകന്‍ കമല്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് പറഞ്ഞ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് മറുപടിയുമായി നടന്‍ അലന്‍സിയര്‍. ഒറ്റയാള്‍ നാടകത്തിലൂടെയാണ് അലന്‍സിയര്‍ തന്റെ നിലപാട് വ്യക്തമാക്കുന്നത്. കാസര്‍ഗോഡ് സിനിമാ ചിത്രീകരണത്തിനെത്തിയപ്പോഴാണ് അലന്‍സിയര്‍ കമലിനോടുള്ള തന്റെ ഐക്യദാര്‍ഡ്യവും സംഘ്പരിവാര്‍ അനുകൂലികളോടുള്ള പ്രതിഷേധവും രേഖപ്പെടുത്തിയത്. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് തന്റേതെന്ന് അദേഹം പറഞ്ഞു. നിരവധി ചിത്രങ്ങളില്‍ ശ്രദധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച അലന്‍സിയര്‍ തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയാണ്.

ദേശീയഗാനത്തെ അംഗീകരിക്കാത്ത കമല്‍ രാജ്യം വിടണമെന്നാണ് രാധാകൃഷ്ണന്‍ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. ദേശീയഗാനമടക്കമുള്ള ദേശീയമാനകങ്ങള്‍ അംഗീകരിക്കാത്തവര്‍ രാജ്യംവിടുന്നതാണ് നല്ലതെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ദേശീയഗാന വിവാദങ്ങളുമായി ബന്ധപ്പെട്ട് കമലിനെ കമാലുദ്ദീനെന്ന് വിളിച്ച് ബിജെപിസംഘപരിവാര്‍ പ്രവര്‍ത്തകര്‍ കമലിന്റെ കൊടുങ്ങല്ലൂരിലെ വീട്ടിനു മുന്നില്‍ സമരം സംഘടിപ്പിച്ചിരുന്നു.

കമലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊടുങ്ങല്ലൂരില്‍ ഇന്ന് പരിപാടിയും നടന്നിരുന്നു. ഇരുള്‍ വിഴുങ്ങും മുന്‍പേ എന്ന പേരില്‍ നടത്തിയ പ്രതിഷേധപരിപാടി എംഎ ബേബി ഉദ്ഘാടനം ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more