1 GBP = 103.70

ഭൂമിയിടപാട്: മാർ ആലഞ്ചേരിയുടെ രാജി നേരിട്ട് ആവശ്യപ്പെടും

ഭൂമിയിടപാട്: മാർ ആലഞ്ചേരിയുടെ രാജി നേരിട്ട് ആവശ്യപ്പെടും

കൊച്ചി: സീറോ മലബാർ സഭ ഭൂമിയിടപാടിൽ കർദിനാൽ മാർ ജോർജ് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട് വൈദികർ. സഹായ മെത്രാന്മാരായ ജോസ് പുത്തൻവീട്ടിൽ, സെബാസ്റ്റ്യൻ എടയന്ത്രത്ത് എന്നിവർ ബിഷപ്പ് ഹൗസിലെത്തി മാർ ആലഞ്ചേരിയെ കാണും.

മാർ ആലഞ്ചേരിയെ എതിർക്കുന്ന വൈദിക സമിതിയിൽ അംഗങ്ങൾ ഇന്ന് ബിഷപ്പ് ഹൗസിൽ യോഗം ചേരുന്നുണ്ട്. കൂടാതെ, മാധ്യമപ്രവർത്തകരെ കാണാനും ഈ വിഭാഗം തീരുമാനിച്ചിട്ടുണ്ട്.

ഭൂമിയിടപാടിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാർ ആലഞ്ചേരി മാറിനിൽകണമെന്ന് വൈദികർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മാർ ആലഞ്ചേരിയെ പിന്തുണക്കുകയും പദവിയിൽ തുടരണമെന്ന് ആവശ്യപ്പെടുകയും ആണ് സിനഡ് യോഗം ചെയ്തത്.

സീ​റോ മ​ല​ബാ​ർ സ​ഭ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ വിവാദ ഭൂ​മിയിടപാടിൽ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ്​ ആ​ല​ഞ്ചേ​രി​ക്കെ​തി​രെ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമായി പ്രതികരിച്ചിരുന്ന വൈദികർ പരസ്യമായി മാർ ആലഞ്ചേരിക്കെതിരെ രംഗത്തുവരുന്നത്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more