1 GBP = 103.68

ഭൂമി വിവാദം ; താനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാകുമെന്ന് കര്‍ദിനാള്‍ ആലഞ്ചേരി

ഭൂമി വിവാദം ; താനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാകുമെന്ന് കര്‍ദിനാള്‍ ആലഞ്ചേരി

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ആദ്യ പ്രതികരണം. ഏതാനും നാളുകള്‍ക്കുള്ളില്‍ ഭൂമിയിടപാടു സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് കര്‍ദിനാള്‍ അറിയിച്ചു.

ക്രൈസ്തവര്‍ക്കിടയില്‍ ഭിന്നതയ്ക്ക് സ്ഥാനമില്ല. താനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കും ഉടന്‍ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. വിവാദമുണ്ടായ ശേഷം ആദ്യമായാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരി പ്രതികരിക്കുന്നത്.

അതേസമയം ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പള്ളികളില്‍ ലഘുലേഖ വിതരണം നടക്കുന്നു. വൈദികരുടേയും വിശ്വാസികളുടേയും പുതിയ സംഘടനയാണ് ലഘുലേഖ വിതരണം ചെയ്യുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും, രണ്ടു വൈദികരും ചേര്‍ന്ന് രഹസ്യമായാണ് ഭൂമി ഇടപാട് നടത്തിയത്.

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിക്കച്ചവടങ്ങളും, വസ്തുതകളുമെന്ന പേരിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. മാര്‍ വര്‍ക്കി വിതയത്തില്‍ മെഡിക്കല്‍ കോളേജ് വേണ്ടെന്ന് തീരുമാനമെടുത്തിരുന്നതായും, ആ തീരുമാനം വകവെയ്ക്കാതെയാണ് കര്‍ദിനാള്‍ ആലഞ്ചേരി പദ്ധതിയുമായി മുന്നോട്ട് പോയതെന്നും ലഘുലേഖയില്‍ വിമര്‍ശിക്കുന്നുണ്ട്.

article

കൂടാതെ ഭൂമിയിടപാടില്‍ അതിരൂപതയ്ക്കുണ്ടായ നഷ്ടത്തിന്റെ കണക്കുകള്‍ അക്കമിട്ടും പറഞ്ഞിട്ടുണ്ട്. അധികാരത്തിന് വേണ്ടിയുള്ള തര്‍ക്കങ്ങളല്ല, തെറ്റിനെതിരെ ശരിയുടെ ചെറുത്ത് നില്‍പ്പാണ് ഇപ്പോഴത്തെ പ്രതികരണത്തിന്റെ പിന്നിലെന്നും അതിരൂപത മൂവ്‌മെന്റ് ട്രാന്‍സ്പറന്‍സി എന്ന സംഘടന ഇറക്കിയ ലഘുലേഖയില്‍ വ്യക്തമാക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more