1 GBP = 103.82
breaking news

സിറോ മലബാര്‍സഭയുടെ സ്വത്തുക്കള്‍ പൊതുസ്വത്തല്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍

സിറോ മലബാര്‍സഭയുടെ സ്വത്തുക്കള്‍ പൊതുസ്വത്തല്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍

കൊച്ചി: സിറോ മലബാര്‍സഭയുടെ സ്വത്തുക്കള്‍ പൊതുസ്വത്തല്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഹൈക്കോടതിയില്‍. സഭ ട്രസ്റ്റല്ല. കാനോന്‍ നിയമപ്രകാരം രൂപതയുടെ സ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യാന്‍ അവകാശമുണ്ടെന്നും കര്‍ദിനാള്‍ അറിയിച്ചു . സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ ഹൈക്കോടതി വ്യാഴാഴ്ച വിശദമായ വാദം കേള്‍ക്കും.

എറണാകുളം–അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട കേസിലാണ് കര്‍ദിനാളിന്റെ വിശദീകരണം. രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി എങ്ങിനെ കര്‍ദിനാളിന് വില്‍കാനാകുമെന്ന് കോടതി ചോദിച്ചു. സ്വന്തംപേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ട് . എന്നാല്‍ ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഹര്‍ജി വ്യഴാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. കര്‍ദിനാളിനെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണം എന്നാവശ്യപ്പെട്ട് രണ്ട് സഭാ വിശ്വാസികളാണ് കോടതിയെ സമീപിച്ചത്.

എറണാകുളം അതിരൂപതയിലെ സാമ്പത്തിക ബാധ്യത അവസാനിപ്പിക്കാനായി രൂപതയുടെ കീഴില്‍, എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന മൂന്നേക്കറിലധികം ഭൂമി കച്ചവടം ചെയ്തതും എന്നാല്‍ ഉദ്ദേശിച്ച വില ലഭിക്കാതിരിക്കുകയും രൂപതയുടെ സാമ്പത്തിക ബാധ്യത 70 കോടിയോളമായി ഉയരുകയും ചെയ്തതാണ് വന്‍ വിവാദമായത്. ഇടനിലക്കാരന്റെ തട്ടിപ്പിന് രൂപതാധ്യക്ഷന്‍ മാര്‍ ആലഞ്ചേരിയും ഫിനാന്‍സ് ഓഫീസര്‍, വികാരി ജനറല്‍ എന്നീ സ്ഥാനങ്ങളിലുള്ള വൈദികരും അനുവാദം കൊടുത്തുവെന്നായിരുന്നു ആരോപണം. രൂപതയിലെ വൈദികരില്‍ ഭൂരിഭാഗവും സഹായമെത്രാന്മാരായ രണ്ടുപേരും കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ നിലപാട് സ്വീകരിക്കുകയും വിശ്വാസികളില്‍ ഒരു വിഭാഗം ഇവര്‍ക്കൊപ്പം ചേരുകയും ചെയ്തതോടെയാണ് വിവാദം ശക്തമായത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more