1 GBP = 103.81

8 എ സ്റ്റാറും 2 എയും നേടി ഡോര്‍ചെസ്റ്ററിലെ സ്റ്റാറായി അലന്‍ സജി…

8 എ സ്റ്റാറും 2 എയും നേടി ഡോര്‍ചെസ്റ്ററിലെ സ്റ്റാറായി അലന്‍ സജി…

ജിസിഎസ്ഇ പരീക്ഷയില്‍ 8 A സ്റ്റാറും 2 A യും 1 B യും നേടി ഡോര്‍സെറ്റ് കൗണ്ടിയിലെ ഡോര്‍ചെസ്റ്ററില്‍ നിന്നും അലന്‍ സജി. മാത്‌സ്, ഇംഗ്ലീഷ് ലാംഗ്വേജ് & ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, ജിയോഗ്രഫി, കമ്പ്യൂട്ടിങ് എന്നീ വിഷയങ്ങളില്‍ A സ്റ്റാറും, റിലീജിയസ് സ്റ്റഡീസ്, ഡിസൈനിംഗ് ആന്‍ഡ് ടെക്‌നോളജി എന്നിവയില്‍ A യും ഫ്രഞ്ചില്‍ B യുമാണ് അലന്‍ നേടിയത്.

അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കോതമംഗലം സ്വദേശി സജി ദേവസിയുടെയും സ്റ്റാഫ് നേഴ്‌സായ ജിജി ദേവസിയുടെയും മൂത്ത മകനാണ് അലന്‍. ബഞ്ചമിന്‍ സജിയും ആല്‍ഫി സജിയുമാണ് സഹോദരങ്ങള്‍.

നോമസ് ഹാര്‍ഡി സ്‌കൂളില്‍ (ഡോര്‍ചെസ്റ്റര്‍) നിന്നുമാണ് അലന്‍ ജിസിഎസ്ഇ പൂര്‍ത്തിയാക്കിയത്. A ലെവലില്‍ കെമിസ്ട്രി, ബയോളജി, മാത്‌സ്, സൈക്കോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് മെഡിസിന് ചേരാനാണ് അലന്റെ ആഗ്രഹം.

13 വര്‍ഷമായി ഡോര്‍ചെസ്റ്റര്‍ നിവാസികളാണ് സജിയും കുടുംബവും. പഠനത്തെ കൂടാതെ അലന്‍ ഒരു നല്ല ബാഡ്മിന്റണ്‍ പ്ലെയറും കൂടിയാണ്. കൂടാതെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഡോര്‍ചെസ്റ്റര്‍ സ്ഖാഡ്രോണ്‍ എയര്‍ കേഡറ്റ്‌സും കൂടിയാണ് അലന്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more