1 GBP = 103.12

നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവം, അജു വര്‍ഗ്ഗീസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവം, അജു വര്‍ഗ്ഗീസിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കൊച്ചിയില്‍ ഉപദ്രവിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ നടിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ അജു വര്‍ഗ്ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചതെന്ന് സിഐ എസ്. ജയകൃഷ്ണന്‍ അറിയിച്ചു.

തനിക്കെതിരേയുള്ള പരാതി റദ്ദാക്കുന്നതിന് അജു വര്‍ഗ്ഗീസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് നടനെ രാത്രി എട്ട് മണിയോടെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. കളമശ്ശേരി സ്വദേശിയുടെ പരാതിയിലാണ് അജുവര്‍ഗ്ഗീസിന് എതിരേ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ജൂലൈ 13 ന് അജു വര്‍ഗ്ഗീസ് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. നടന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഭവം സംബന്ധിച്ച് നടന്‍ കുറ്റസമ്മതം നടത്തുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തുവെങ്കിലും വിഷയം പൊലീസ് കോടതിയ്ക്ക് കൈമാറുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more